medicine പ്രവാസികൾക്ക് മരുന്നിന് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിൽ മാറ്റമില്ലെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം
കുവൈത്ത് സിറ്റി: പ്രവാസികൾക്ക് മരുന്നിന് വില ഏർപ്പെടുത്തിയ തീരുമാനത്തിന് മാറ്റമില്ലെന്ന് ആരോഗ്യ മന്ത്രാലയം medicine. പ്രവാസികൾക്ക് ഡിസംബർ മുതൽ മരുന്നുകൾക്ക് പുതിയ നിരക്ക് നിശ്ചയിച്ചിട്ടുണ്ട്. നേരത്തേ മരുന്ന് സൗജന്യമായിരുന്നു. പ്രവാസികൾക്ക് പ്രൈമറി ഹെൽത്ത് ക്ലിനിക്കുകളിൽ അഞ്ചു ദീനാർ, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളിൽ 10 ദീനാർ എന്നിങ്ങനെയാണ് ഫീസ്. മരുന്ന് വിതരണം, മേൽനോട്ടം വഹിക്കൽ എന്നിവക്കു പിന്നിലെ സംവിധാനങ്ങൾ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. പ്രവാസികൾക്കായി ആരോഗ്യസുരക്ഷ ആശുപത്രി നിശ്ചയിക്കുക, സ്വകാര്യ മേഖലയിലെ തൊഴിലാളികളെ സർക്കാർ ആശുപത്രികളിൽ സ്വീകരിക്കാതിരിക്കുക തുടങ്ങിയ തീരുമാനവും ഉടനുണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/JEfA6nacaQ5CgNvkLqQaue
Comments (0)