കുവൈറ്റ് ദേശീയ അവധി ദിവസങ്ങൾക്കായി വിമാനത്താവളം സജ്ജം; യാത്രക്കാരുടെ എണ്ണത്തിലും ഒഴുക്കുണ്ടാകുമെന്ന് പ്രവചനം
കുവൈത്ത് സിറ്റി: ദേശീയ അവധി ദിവസങ്ങളിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് യാത്രക്കാരുടെ ഒഴുക്കുണ്ടാകുമെന്ന് പ്രവചനം. പുറപ്പെടുന്നതും എത്തിച്ചേരുന്നതുമായി കുവൈത്ത് വിമാനത്താവളത്തിലേക്ക് 266,000 യാത്രക്കാർ ദേശീയ അവധി ദിനങ്ങളിലെത്തുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പതിവ് പോലെ യാത്രക്കാരിൽ വൻ വർധനയാണ് പ്രതീക്ഷിക്കുന്നതെന്നും റിസർവേഷൻ കണക്കുകൾ വ്യക്തമാക്കുന്നു. ആകെ 1975 സർവ്വീസുകളാണ് ഈ ദിവസങ്ങളിലുണ്ടായിരിക്കുക. അതിൽ 990 എണ്ണം കുവൈത്തിൽ നിന്ന് പുറപ്പെടുമ്പോൾ 985 എണ്ണം എത്തിച്ചേരും. ആകെയുള്ള 266,000 യാത്രക്കാരിൽ 126,000 പേർ വിവിധ രാജ്യങ്ങളിലേക്ക് പുറപ്പെടാൻ ഉള്ളവരാണ്. 140,000 പേരാണ് കുവൈത്തിലേക്ക് എത്തിച്ചേരുക. ലണ്ടൻ, ഇസ്താംബുൾ, കെയ്റോ, ദുബൈ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് കൂടുതൽ യാത്രക്കാരുള്ളത്.
ആഭ്യന്തര മന്ത്രാലയം, കസ്റ്റംസ് ജനറൽ അഡ്മിനിസ്ട്രേഷൻ, ഗ്രൗണ്ട് സർവീസ് പ്രൊവൈഡർമാർ, എയർലൈനുകൾ എന്നിവയുൾപ്പെടെ കുവൈത്ത് വിമാനത്താവളത്തിലെ ബന്ധപ്പെട്ട അതോറിറ്റികളുമായി ചേർന്ന് യാത്രാ സീസണിനായുള്ള മുഴുവൻ തയ്യാറെടുപ്പുകളും പൂർത്തിയാക്കിയതായി ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷനിലെ ഓപ്പറേഷൻസ് വകുപ്പ് ഡയറക്ടർ മൻസൂർ അൽ ഹാഷിമി അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1
Comments (0)