identity theftകുവൈത്തിൽ കാർ വാങ്ങാനെന്ന വ്യാജേന എത്തി പ്രവാസി മലയാളിയുടെ കാറുമായി മുങ്ങി മോഷ്ടാവ്
കുവൈത്ത് സിറ്റി: കുവൈത്തിൽ കാർ വാങ്ങാനെന്ന വ്യാജേന എത്തി പ്രവാസി മലയാളിയുടെ കാറുമായി identity theft മോഷ്ടാവ് മുങ്ങി. ഫർവാനിയയിൽ ചൊവ്വാഴ്ചയാണ് കോഴിക്കോട് സ്വദേശിയുടെ വാഹനം മോഷണം പോയത്. 9736 എന്ന നമ്പറിലുള്ള 2007 മോഡൽ ഔഡി- A6 കാറാണ് നഷ്ടപ്പെട്ടത്. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും വാഹനം കണ്ടെത്താനായില്ല. തുടർന്ന് ഉടമ ഫർവാനിയ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കാർ കാണുന്നവർ 96669659 എന്ന നമ്പറിൽ അറിയിക്കണമെന്ന് ഉടമ അറിയിച്ചു. കാർ വിൽപനയ്ക്കുണ്ടെന്ന് കാണിച്ച് ഇദ്ദേഹം ഓൺലൈൻ പ്ലാറ്റ്ഫോമിൽ പരസ്യം നൽകുകയും, ഇത് കണ്ട് വാഹനം വാങ്ങാൻ താത്പര്യമുണ്ടെന്ന് പറഞ്ഞ് ഒരാൾ ഉടമയെ ബന്ധപ്പെടുകയായിരുന്നു. കുവൈത്തി എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ രാത്രിയിൽ കാണാനും ഓടിച്ചുനോക്കാനുമായി എത്തുമെന്നും ഫോണിലൂടെ അറിയിച്ചു. ഓടിച്ചു നോക്കിയ ശേഷം ഇഷ്ടമായാൽ കാർ വാങ്ങാം എന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. ഇതനുസരിച്ച് രാത്രിയിൽ ഇയാൾ രാത്രിയിൽ എത്തുകയും വാഹനം ഓടിച്ച് നോക്കുകയുമായിരുന്നു. ഉടമ സൈഡ് സീറ്റിലിരുന്നാണ് ആദ്യം ഇയാൾ കാർ ഓടിച്ചത്. എന്നാൽ, കുറച്ചു മുന്നോട്ടുപോയപ്പോൾ കാർ ആക്സിലറേറ്റർ കൊടുക്കുമ്പോൾ സൗണ്ട് വരുന്നുണ്ടെന്നും ഇറങ്ങി പരിശോധിക്കാനും എത്തിയ ആൾ പറഞ്ഞു. ഉടമ സൗണ്ട് ഇല്ലെന്നുപറഞ്ഞപ്പോൾ, ഉണ്ടെന്നും വീണ്ടും പരിശോധിക്കാനും ആവശ്യപ്പെട്ടു. ഇതോടെ ഉടമ വാഹനത്തിൽനിന്നിറങ്ങിയതും പ്രതി വാഹനമോടിച്ച് കടന്നു കളയുകയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1
Comments (0)