Posted By user Posted On

identity theftകുവൈത്തിൽ കാർ വാങ്ങാനെന്ന വ്യാജേന എത്തി പ്രവാസി മലയാളിയുടെ കാറുമായി മുങ്ങി മോഷ്ടാവ്

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ കാർ വാങ്ങാനെന്ന വ്യാജേന എത്തി പ്രവാസി മലയാളിയുടെ കാറുമായി identity theft മോഷ്ടാവ് മുങ്ങി. ഫ​ർ​വാ​നി​യ​യി​ൽ ചൊ​വ്വാ​ഴ്ച​യാ​ണ് കോഴിക്കോട് സ്വദേശിയുടെ വാഹനം മോഷണം പോയത്. 9736 എ​ന്ന ന​മ്പ​റി​ലു​ള്ള 2007 മോ​ഡ​ൽ ഔ​ഡി- A6 കാ​റാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. പ​ല​യി​ട​ങ്ങ​ളി​ലും അ​ന്വേ​ഷി​ച്ചെ​ങ്കി​ലും വാ​ഹ​നം ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് ഉ​ട​മ ഫ​ർ​വാ​നി​യ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. കാ​ർ കാ​ണു​ന്ന​വ​ർ 96669659 എ​ന്ന ന​മ്പ​റി​ൽ അ​റി​യി​ക്ക​ണ​മെ​ന്ന് ഉ​ട​മ അ​റി​യി​ച്ചു. കാ​ർ വി​ൽ​പ​നയ്ക്കുണ്ടെന്ന് കാണിച്ച് ഇദ്ദേഹം ഓൺലൈൻ പ്ലാറ്റ്ഫോമിൽ പരസ്യം നൽകുകയും, ഇത് കണ്ട് വാഹനം വാങ്ങാൻ താത്പര്യമുണ്ടെന്ന് പറഞ്ഞ് ഒരാൾ ഉടമയെ ബന്ധപ്പെടുകയായിരുന്നു. കുവൈത്തി എന്ന് സ്വയം പരിചയപ്പെടുത്തിയ ആൾ രാത്രിയിൽ കാ​ണാ​നും ഓ​ടി​ച്ചു​നോ​ക്കാ​നു​മാ​യി എ​ത്തു​മെ​ന്നും ഫോണിലൂടെ അറിയിച്ചു. ഓടിച്ചു നോക്കിയ ശേഷം ഇഷ്ടമായാൽ കാർ വാങ്ങാം എന്നായിരുന്നു ഇയാൾ പറഞ്ഞിരുന്നത്. ഇതനുസരിച്ച് രാത്രിയിൽ ഇയാൾ രാത്രിയിൽ എത്തുകയും വാഹനം ഓടിച്ച് നോക്കുകയുമായിരുന്നു. ഉ​ട​മ സൈ​ഡ് സീ​റ്റി​ലി​രു​ന്നാണ് ആദ്യം ഇയാൾ കാർ ഓടിച്ചത്. എന്നാൽ, കു​റ​ച്ചു മു​ന്നോ​ട്ടു​പോ​യ​പ്പോ​ൾ കാ​ർ ആ​ക്‌​സി​ല​റേ​റ്റ​ർ കൊ​ടു​ക്കു​മ്പോ​ൾ സൗ​ണ്ട് വ​രു​ന്നു​ണ്ടെ​ന്നും ഇ​റ​ങ്ങി പ​രി​ശോ​ധി​ക്കാ​നും എ​ത്തി​യ ആ​ൾ പ​റ​ഞ്ഞു. ഉ​ട​മ സൗ​ണ്ട് ഇ​ല്ലെ​ന്നു​പ​റ​ഞ്ഞ​പ്പോ​ൾ, ഉ​​ണ്ടെ​ന്നും വീ​ണ്ടും പ​രി​ശോ​ധി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തോ​ടെ ഉ​ട​മ വാ​ഹ​ന​ത്തി​ൽ​നി​ന്നി​റ​ങ്ങി​യ​തും പ്രതി വാ​ഹ​ന​മോ​ടി​ച്ച് ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. 

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *