കുവൈറ്റിൽ തൊഴില്‍ മേഖലയെ
മുന്നോട്ടുനയിക്കുന്നത് ഇന്ത്യക്കാർ
കുവൈത്ത് സിറ്റി: കുവൈറ്റിൽ തൊഴില്‍ മേഖലയെ മുന്നോട്ടുനയിക്കുന്നത് ഇന്ത്യക്കാർ എന്ന് പുതിയ റിപ്പോർട്ട്. സെന്‍ട്രല്‍ ഡിപ്പാർട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് നടത്തിയ സര്‍വേ റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകള്‍ പുറത്തു വന്നിരിക്കുന്നത്. കുവൈത്തില്‍ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലായി 19,70,719 തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ഇതില്‍ 24.1 ശതമാനവും ഇന്ത്യക്കാരാണ്. രണ്ടാം സ്ഥാനത്ത് ഈജിപ്തുകാരാണ് . മൂന്നാം സ്ഥാനത്താണ് കുവൈത്തി പൗരന്മാർ. 120ഓളം രാജ്യങ്ങളിലെ പൗരന്മാർ കുവൈത്തിൽ താമസിക്കുന്നുണ്ടെങ്കിലും ഇന്ത്യ, ഈജിപ്ത്, ഫിലിപ്പീൻസ്, ബംഗ്ലാദേശ്, സിറിയ, പാകിസ്താൻ, ശ്രീലങ്ക എന്നീ ഏഴു രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിദേശി സാന്നിധ്യത്തിന്റെ 90 ശതമാനവും. വിദേശികളുടെ എണ്ണം കുറക്കാനും സ്വദേശിവത്കരണം കൂടുതൽ കാര്യക്ഷമമാക്കാനുമുള്ള നടപടികൾ സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നുണ്ട്. കുടുംബത്തോടൊപ്പം താമസിക്കാനും ഗാർഹിക ജോലിക്കായും എത്തിയവരെ ഒഴിവാക്കിയുള്ള കണക്കാണിത്. നേരത്തേയും പട്ടികയിൽ ഇന്ത്യക്കാർ തന്നെയായിരുന്നു മുന്നിൽ. നിലവില്‍ 4,76,335 ഇന്ത്യൻ തൊഴിലാളികളാണ് രാജ്യത്ത് ജോലി ചെയ്യുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1
Comments (0)