Posted By user Posted On

chemotherapy drugs കുവൈത്തിലെ മരുന്ന് ക്ഷാമം രണ്ട് മാസത്തിനകം പരിഹരിക്കുമെന്ന് ആരോ​ഗ്യ മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിൽ നിലവിൽ ചില മരുന്നുകൾക്ക് അനുഭവപ്പെടുന്ന ക്ഷാമം രണ്ട് മാസത്തിനകം chemotherapy drugs പരിഹരിക്കപ്പെടുമെന്ന് ആരോഗ്യ മന്ത്രാലയം. നിലവിൽ ചില മരുന്നുകൾക്ക് ക്ഷാമം നേരിടുന്നുണ്ടെങ്കിലും ഇവയെല്ലാം ഏപ്രിൽ മാസത്തോട് കൂടി പരിഹരിക്കപ്പെടുമെന്നും പുതിയ മരുന്നുകളുടെ സ്റ്റോക്ക് രാജ്യത്തേക്ക് എത്തുമെന്നുമാണ് വിവരം. ആരോ​ഗ്യ മന്ത്രാലയം വൃത്തങ്ങളെ പ്രാദേശിക ദിന പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. പുതിയ സ്റ്റോക്കുകൾ സ്വീകരിക്കുന്നതിനും സംഭരിക്കുന്നതിനുമായി രാജ്യത്ത് ആകെ 5000 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള 3 പുതിയ സംഭരണ ശാലകൾ സജ്ജീകരിച്ചിട്ടുമുണ്ട്. ഈ സംഭരണ ശാലകൾ ജാബർ ആശുപത്രിയിലും പഴയ ജഹ്റ ആശുപത്രിയിലും സബഹാൻ പ്രദേശത്തുമാണുള്ളത്. നിലവിൽ 12 മാസത്തേക്കു ചില മരുന്നുകളുടെ തന്ത്രപ്രധാനമായ സ്റ്റോക്ക് രാജ്യത്ത് ലഭ്യമാണ്. ഷിപ്പിംഗ്, ഗതാഗത സാഹചര്യങ്ങൾ, ചില ഫാക്ടറികളുടെ അടച്ചുപൂട്ടൽ , മരുന്നുകളുടെ വിലയിലും മറ്റും ഉണ്ടാകുന്ന വർധനവ് മുതലായ കാരണങ്ങൾ കൊണ്ടാണ് ചില മരുന്നുകൾ രാജ്യത്തേക്ക് എത്തിക്കുന്നതിൽ വൈകുന്നതെന്നും മന്ത്രാലയം വൃത്തങ്ങൾ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *