Posted By user Posted On

hajj hotels കുവൈത്തിൽ ഹജ്ജ് തീർത്ഥാടകർക്കായി പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ഉടൻ ആരംഭിക്കുമെന്ന് മന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിൽ ഹജ്ജ് തീർഥാടകർക്കുള്ള പുതിയ ഓൺലൈൻ പ്ലാറ്റ്ഫോം ഉടൻ ആരംഭിക്കുമെന്ന് hajj hotels ഔഖാഫ് മന്ത്രാലയം. രണ്ടാമത്തെ ഇലക്ട്രോണിക് പ്ലാറ്റ്ഫോം ആണ് ആരംഭിക്കാൻ പോകുന്നത്. ഹജ്ജ് നിർവ്വഹിക്കാൻ ആ​ഗ്രഹിക്കുന്ന തീർത്ഥാടകർക്കായി ഓൺലൈൻ രജിസ്ട്രേഷൻ നിർവ്വഹിക്കുന്നതിനായി ഓൺലൈൻ പ്ലാറ്റ്ഫോം നേരത്തെ തന്നെ ആരംഭിച്ചിരുന്നു. നേരത്തെ ഹജ്ജ് നിർവഹിക്കുന്നതിനായി റെജിസ്റ്റർ ചെയ്ത് അംഗീകാരം ലഭിച്ചവർക്ക് തുടർ നടപടികൾ പൂർത്തിയാക്കുന്നതിനു വേണ്ടിയാണ് രണ്ടാമത്തെ ഇളക്ട്രോണിക് പ്ലാറ്റ് ഫോം ആരംഭിക്കുന്നത്. ഇത്തരത്തിൽ അംഗീകാരം ലഭിച്ചവർക്ക് തങ്ങൾക്ക് അനുയോജ്യമായ ഏജൻസികളെ (ഹംല) കണ്ടെത്തുന്നതിനും അവ തെരെഞ്ഞെടുക്കുന്നതിനായി പുതിയതായി പ്ലാറ്റ്ഫോം സഹായിക്കും. അതോടൊപ്പം തന്നെ, പുതിയ പ്ലാറ്റ്‌ഫോം വഴി ഔഖാഫ് മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ഈ ഏജൻസികളുടെ പേര് വിവരങ്ങളും അവയുടെ സേവനങ്ങളും നിശ്ചിത നിരക്കുകളും അറിയാനും സാധിക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *