Posted By user Posted On

fridayകുവൈത്തിൽ ജുമു അ നമസ്കാര സമയത്ത് വാണിജ്യ സ്ഥാപനങ്ങൾ അടയ്ക്കാനുള്ള നിർദ്ദേശത്തിന് അം​ഗീകാരം

കുവൈത്ത് സിറ്റി :കുവൈത്തിൽ വെള്ളിയാഴ്ച ദിവസങ്ങളിലെ ജുമു’അ നമസ്കാര സമയത്ത് friday വാണിജ്യ സ്ഥാപനങ്ങൾ അടയ്ക്കാനുള്ള നിർദ്ദേശത്തിന് അം​ഗീകാരം. എം. പി. മാജീദ് അൽ-മുതൈരി സമർപ്പിച്ച കരട് നിർദേശത്തിന് പാർലമെന്ററി പബ്ലിക് യൂട്ടിലിറ്റീസ് കമ്മിറ്റിയാണ് അംഗീകാരം നൽകിയത്. ഇത് പ്രകാരം ജുമു’അ നമസ്കാരത്തിനുള്ള രണ്ടാമത്തെ ബാങ്കു വിളി ആരംഭിച്ചത് മുതൽ നമസ്കാരം കഴിയുന്നത് വരെ എല്ലാ വാണിജ്യ സ്ഥാപനങ്ങളും അടച്ചു പൂട്ടുകയും ഈ സമയങ്ങളിൽ കച്ചവട പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും ചെയ്യരുതെന്നാണ് നിർദ്ദേശം. അതേസമയം, ഈ നിർദ്ദേശങ്ങളിൽ നിന്ന് വിമാനത്താവളം, തുറമുഖങ്ങൾ എന്നിവിടങ്ങളിലെ കച്ചവട സ്ഥാപനങ്ങളെയും ഫാർമസികളെയും ഒഴിവാക്കിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *