expat ഒരുമാസത്തിലേറെ നീണ്ടു നിന്ന തെരച്ചിൽ; ഒടുവിൽ കുവൈറ്റിൽ കാണാതായ പ്രവാസി ഇന്ത്യക്കാരന്റെ മൃതദേഹം തിരിച്ചറിഞ്ഞു
കുവൈത്തിൽ ഒരു മാസമായി കാണാതായ ഇന്ത്യൻ പൗരനായ സുരേഷ് കുമാർ സെൽവരാജിന്റെ മൃതദേഹം expat തിരിച്ചറിഞ്ഞു. കഴിഞ്ഞ മാസം സാൽമിയയിൽ നടന്ന അപകടത്തിൽ മരിച്ചവരിൽ ഒരാൾ ഇദ്ദേഹം ആയിരുന്നെന്ന് തിരിച്ചറിഞ്ഞു. ഇന്ത്യൻ എംബസി അധികൃതരുടെ സഹായത്തോടെ അദ്ദേഹത്തിന്റെ മൃതദേഹം ഇന്ത്യയിലേക്ക് അയച്ചു.കുവൈറ്റിൽ ജോലി ചെയ്തിരുന്ന തമിഴ്‌നാട് കടലൂർ ജില്ലക്കാരനായ സുരേഷ് കുമാർ സെൽവരാജിനെ കഴിഞ്ഞ മാസം കുവൈറ്റിൽ നിന്ന് കാണാതായിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഇദ്ദേഹത്തെ കണ്ടെത്താൻ ശ്രമിച്ചെങ്കിലും ഒരു മാസമായിട്ടും എവിടെയാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ല. കുവൈറ്റിലുള്ള സുഹൃത്തുക്കൾ ഇയാളെ കണ്ടെത്താൻ സഹായിക്കുന്നതിനായി സാമൂഹ്യപ്രവർത്തകയായ മതിയെ സമീപിക്കുകയും വിഷയം ഇന്ത്യൻ എംബസി അധികൃതരെ അറിയിക്കുകയും ചെയ്തു. കാണാതായ ആളെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നതിനായി എല്ലാ ആശുപത്രികളിലും പോലീസ് സ്റ്റേഷനുകളിലും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഈ തെരച്ചിലിനൊടുവിൽ 2023 ജനുവരി 9 ന് സാൽമിയ ഏരിയയിലെ ബാലജാത്ത് സ്ട്രീറ്റിൽ കാറിടിച്ച് 4 പേർ മരിച്ച അപകടത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാളാണ് സുരേഷെന്ന് ഒടുവിൽ തിരിച്ചറിഞ്ഞു.ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ സഹായത്തോടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം, മൃതദേഹം 2023 ഫെബ്രുവരി 10 ന് ചെന്നൈയിലേക്ക് എയർലിഫ്റ്റ് ചെയ്തു. സാമൂഹ്യ പ്രവർത്തകരായ മതി, അലിഭായ്, ഇന്ത്യൻ എംബസി പ്രവർത്തകർ എന്നിവരുടെ സഹായത്തോടെയാണ് ഇദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേത്ത് അയച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1
Comments (0)