Posted By user Posted On

ഇന്ത്യയിൽ ചികിത്സക്കെത്തിയ ശേഷം ബംഗ്ളാദേശി യുവാവിനൊപ്പം ഒളിച്ചോടിയ കുവൈറ്റി യുവതി പിടിയിൽ

ഇന്ത്യയിൽ ചികിത്സക്കായെത്തി കാണാതായ കുവൈറ്റി യുവതിയെ ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് കണ്ടെത്തി. ഇവർ ബംഗ്ലാദേശ് കാരനായ യുവാവിനൊപ്പം ഒളിച്ചോടുകയായിരുന്നു. ജനുവരി 20 നാണ് ചികിത്സക്കായി 31 കാരിയായ യുവതി ഇളയ സഹോദരനോടൊപ്പം കൊൽക്കൊത്തയിലെത്തിയത്. സഹോദരനോടൊപ്പം പഞ്ചനക്ഷത്ര ഹോട്ടലിൽ തങ്ങിയിരുന്ന ഇവർ ജനുവരി 27 ന് നഗരത്തിലെ മൃഗശാല സന്ദർശിച്ച ശേഷം മുങ്ങുകയായിരുന്നു. സഹോദരൻ നൽകിയ പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. ഇവർ ഉപയോഗിച്ചിരുന്നത് കുവൈറ്റ് സിം കാർഡ് ആയിരുന്നതിനാൽ ഇവരെ തുടരാൻ പൊലീസിന് സാധിച്ചില്ല. എന്നാൽ സിസിടിവി ക്യാമറകൾ നിരീക്ഷിച്ചു നടത്തിയ അന്വേഷണത്തിലാണ് യുവതിയെ കണ്ടെത്തിയത്. സൂട്ടും, തൊപ്പിയും, മുഖംമൂടിയും ധരിച്ച യുവാവിനൊപ്പം ടാക്സിയിൽ കയറി പോകുന്ന ദൃശ്യങ്ങൾ ലഭിച്ചെങ്കിലും യുവാവിന്റെ മുഖം വ്യക്തമാകാത്തതിനാൽ ടാക്സി ഡ്രൈവറെ കണ്ടെത്തി നടത്തിയ അന്വേഷണത്തിലാണ് ഇവർ മറ്റൊരു ടാക്സിയിൽ ബംഗ്ലാദേശ് അതിർത്തിയിലേക്ക് കടന്നതായി വിവരം ലഭിച്ചത്. പിന്നീട് യുവാവിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവ് പുറപ്പെടുവിക്കുകയുമായിരുന്നു. തുടർന്ന് ബംഗ്ലാദേശ് അതിർത്തിയിൽ നിന്ന് ഇവരെ കണ്ടെത്തുകയായിരുന്നു. പത്തു ദിവസത്തോളം നീണ്ടു നിന്ന അന്വേഷത്തിനൊടുവിലാണ് ഇവരെ കണ്ടെത്തിയത്. യുവതിയെ കുവൈറ്റ് എംബസി അധികൃതർക്ക് കൈമാറി. യുവാവിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *