travel ban കുവൈത്തിൽ കഴിഞ്ഞ വർഷം കോടതി പുറപ്പെടുവിച്ചത് 5495 യാത്രാവിലക്കുകൾ
കുവൈത്ത് സിറ്റി; കുവൈത്ത് കുടുംബ കോടതി കഴിഞ്ഞ വർഷം 5495 യാത്രാവിലക്കുകൾ travel ban പുറപ്പെടുവിച്ചതായി റിപ്പോർട്ട്. പൗരന്മാരും പ്രവാസികളും ഉൾപ്പെടെയുള്ളവർ ഈ യാത്രവിലക്ക് ലഭിച്ചവരിൽപ്പെടുന്നുണ്ട്. നീതിന്യായ വകുപ്പിന്റെ ഇംപ്ലിമെന്റേഷൻ ഡിപ്പാർട്ട്മെന്റാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്ത് വിട്ടത്. 2022ന്റെ ആദ്യ പകുതിയിൽ 2740 യാത്രാവിലക്കുകളും രണ്ടാം പകുതിയിൽ 2755 യാത്രാവിലക്കുകളുമാണ് പുറപ്പെടുവിച്ചത്. ചെലവുകൾ, കുടുംബപ്രശ്നങ്ങൾ, കസ്റ്റഡി, തർക്കങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കേസുകൾക്കാണ് ഭൂരിഭാഗവും യാത്ര നിരോധന ഉത്തരവുകൾ പുറപ്പെടുവിച്ചത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1
Comments (0)