അർദ്ധരാത്രിക്ക് ശേഷം റെസ്റ്റോറന്റുകളുടെയും, കഫേകളുടെയും പ്രവർത്തന നിയന്ത്രണം ഒഴിവാക്കാൻ ആവശ്യം
കുവൈറ്റിൽ അർദ്ധരാത്രിക്ക് ശേഷം റെസ്റ്റോറന്റുകൾ, കഫേകൾ, ഷിഷ സ്ഥാപനങ്ങൾ fine dining എന്നിവ തുറന്ന് പ്രവർത്തിക്കരുതെന്ന അധികൃതരുടെ നിർദേശം പിൻവലിക്കണമെന്ന് ആവശ്യവുമായി ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ രംഗത്ത്. ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഈ മേഖല വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് ഫെഡറേഷൻ ഓഫ് റെസ്റ്റോറന്റ്, കഫേകൾ, കാറ്ററിംഗ് സപ്ലൈസ് ചെയർമാൻ ഫഹദ് അൽ അർബാഷ് പറയുന്നത്. ക്രാഫ്റ്റ്, വ്യാവസായിക മേഖലയിലെ 700 ഓളം റെസ്റ്റോറന്റുകളുടെയും കഫേകളുടെയും പ്രവർത്തനത്തെ ഈ തീരുമാനം ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അർധരാത്രിക്കുശേഷം റസ്റ്റാറന്റുകള്‍ അടച്ചുകഴിഞ്ഞാൽ പകുതിയിലേറെ വരുമാനം നഷ്ടമാകുമെന്നും അദ്ദേഹം പറഞ്ഞു.
രാത്രിയില്‍ നേരത്തേ കടകള്‍ അടക്കുന്നത് കാരണം ഹോട്ടല്‍ മേഖലയില്‍ പ്രതിവര്‍ഷം ഏകദേശം 420 ലക്ഷം ദീനാറോളം നഷ്ടം സംഭവിക്കുന്നതായി ഫഹദ് അൽ അർബാഷ് വ്യക്തമാക്കി. മയക്കുമരുന്ന് ഉപയോഗം, വിൽപന എന്നിവ ചെറുക്കുന്നതിന്റെയും പൊതുചട്ടം കൊണ്ടുവരുന്നതിന്റെയും ഭാഗമായാണ് റസ്റ്റാറന്റുകൾ, കഫേകൾ, ശീഷ സ്ഥാപനങ്ങൾ എന്നിവക്ക് രാത്രി 12ന് ശേഷം നിയന്ത്രണം ഏർപ്പെടുത്തിയത്. കടൽത്തീരത്തും റസിഡൻഷ്യൽ ഏരിയകളിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് ആദ്യ നിയന്ത്രണം കൊണ്ടുവന്നത്.രാവേറെ വൈകിയും പ്രവര്‍ത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങള്‍ വഴി മയക്കുമരുന്ന് വിൽപന നടത്തുന്നതായി ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് നടപടി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1
Comments (0)