thyroid cancer treatment കുവൈത്തിൽ പ്രവാസികളായ അർബുദ രോഗികളുടെ ചികിത്സാ സഹായ പദ്ധതിയുടെ പുതിയ ഘട്ടത്തിന് തുടക്കം
കുവൈത്ത് സിറ്റി: കുവൈത്തിൽ അർബുദ രോഗികളുടെ ചികിത്സാ സഹായ പദ്ധതിയുടെ പുതിയ ഘട്ടത്തിന് thyroid cancer treatment തുടക്കം.നിർധനരും പ്രവാസികളുമായ അർബുദ രോഗികളുടെ ചികിത്സാ സഹായം ലക്ഷ്യമാക്കി തുടങ്ങിയ അൽ അമൽ പദ്ധതിയാണ് അടുത്ത ഘട്ടത്തിലേക്ക് നീങ്ങുന്നത്. പാവപ്പെട്ട അർബുദ രോഗികളുടെ ചികിത്സയ്ക്കും മരുന്നിനും ആവശ്യമായ ധന സഹായം നൽകുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. മത കാര്യ മന്ത്രാലയത്തിലെ സോഷ്യൽ വെൽഫെയർ അസോസിയേഷനുമായി അഫിലിയേറ്റ് ചെയ്ത നമാ ചാരിറ്റബിൾ ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അർബുദ രോഗികളുടെ ദീർഘാ കാല ചികിത്സാ വേളയിൽ രോഗികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനു പുറമെ സാമൂഹികവും മാനസികവുമായ പിന്തുണ നൽകുക എന്നതും പദ്ധതിയുടെ ലക്ഷ്യമാണെന്ന് നാമ ചാരിറ്റബിൾ ഫൗണ്ടേഷൻ സിഇഒ സാദ് അൽ-ഒതൈബി പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1
Comments (0)