kuwait police കുവൈത്തിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 65,897 കേസുകൾ; സ്ഥിതിവിവര കണക്ക് പുറത്ത്
കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻവെസ്റ്റിഗേഷൻസ് kuwait police കുവൈത്തിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 65,897 കേസുകൾ. ഇതിൽ 53,485 നിയമലംഘനവും 12,412 ട്രാഫിക് ലംഘനവുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിവിധ മേഖലകൾ തിരിച്ചുള്ള കണക്കുകളും പുറത്തിറക്കിയിട്ടുണ്ട്. 3,705 കുറ്റകൃത്യങ്ങളും 3,374 ട്രാഫിക് നിയമലംഘവുമാണ് അസിമ ഗവർണറേറ്റ് അന്വേഷണ വിഭാഗം രേഖപ്പെടുത്തിയത്. 7,079 കേസ് ഇവിടെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഹവല്ലി ഗവർണറേറ്റിൽ 7,040 കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ 4,338 കുറ്റകൃത്യങ്ങളും 2,702 ട്രാഫിക് നിയമലംഘനവും ഉൾപ്പെടുന്നു. മുബാറക് അൽ കബീർ ഗവർണറേറ്റിൽ രേഖപ്പെടുത്തിയ 2,897 കേസുകളിൽ 1,592 കുറ്റകൃത്യങ്ങളും 1,305 ട്രാഫിക് നിയമലംഘനങ്ങളുമാണുള്ളത്. അഹമ്മദി ഗവർണറേറ്റ് അന്വേഷണ സംഘം 3,549 കുറ്റകൃത്യങ്ങളും 1,950 ട്രാഫിക് നിയമലംഘനവും രേഖപ്പെടുത്തി. മൊത്തം 5,499 കേസ് രജിസ്റ്റർ ചെയ്തു.ഫർവാനിയ ഗവർണറേറ്റ് അന്വേഷണ വിഭാഗം രേഖപ്പെടുത്തിയ 5,426 കേസുകളിൽ 3,730 കുറ്റകൃത്യങ്ങളും 1,696 ട്രാഫിക് നിയമലംഘനവും ഉൾപ്പെടുന്നു. ജഹ്റ ഗവർണറേറ്റ് അന്വേഷണ വിഭാഗം 3,171 കുറ്റകൃത്യങ്ങളും 1,385 ട്രാഫിക് നിയമലംഘനവും രേഖപ്പെടുത്തി. ആകെ 4,556 കേസ് രജിസ്റ്റർ ചെയ്തു. സ്പെഷ്യൽ ഒഫൻസ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് മൊത്തം 33,400 കുറ്റകൃത്യങ്ങൾ രേഖപ്പെടുത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1
Comments (0)