Posted By user Posted On

fine dining അർദ്ധരാത്രിക്ക് ശേഷം റെസ്റ്റോറന്റുകളും , കഫേകളും പ്രവർത്തിക്കരുത്; കുവൈത്തിൽ പുതിയ തീരുമാനം ഉടൻ പ്രാബല്യത്തിൽ വരും

കുവൈത്ത് സിറ്റി: കുവൈറ്റിൽ അർദ്ധരാത്രിക്ക് ശേഷം റെസ്റ്റോറന്റുകൾ, കഫേകൾ, ഷിഷ സ്ഥാപനങ്ങൾ fine dining എന്നിവ തുറന്ന് പ്രവർത്തിക്കരുതെന്ന അധികൃതരുടെ നിർദേശം ഉടൻ പ്രാബല്യത്തിൽ വരും. ആഭ്യന്തര മന്ത്രാലയമാണ് പുതിയ തീരുമാനം പുറപ്പെടുവിച്ചത്. എന്നാൽ, ഈ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ ഈ മേഖല വലിയ പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടിവരുമെന്നാണ് ഫെഡറേഷൻ ഓഫ് റെസ്റ്റോറന്റ്, കഫേകൾ, കാറ്ററിംഗ് സപ്ലൈസ് ചെയർമാൻ ഫഹദ് അൽ അർബാഷ് പറയുന്നത്. ക്രാഫ്റ്റ്, വ്യാവസായിക മേഖലയിലെ 700 ഓളം റെസ്റ്റോറന്റുകളുടെയും കഫേകളുടെയും പ്രവർത്തനത്തെ ഈ തീരുമാനം ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാത്രി 10ന് ശേഷമാണ് ഈ സ്ഥാപനങ്ങളുടെ വരുമാനത്തിന്റെ 50 ശതമാനവും ലഭിക്കുന്നത്. 10,000 കുവൈത്തി ദിനാറാണ് ഒരു റെസ്‌റ്റോറന്റിന്റെ ശരാശരി വരുമാനം പ്രതിമാസം. പുതിയ തീരുമാനപ്രകാരം അർധരാത്രി 12 മണിക്ക് ശേഷം അടച്ചിട്ടാൽ ഇതിന്റെ പകുതിയോളം നഷ്ടമാകുമെന്നത് ഈ മേഖലയെ ആശ്രയിച്ച് കഴിയുന്നവർക്ക് വലിയ വെല്ലുവിളിയാണ്. മന്ത്രാലയത്തിന്റെ തീരുമാനം മൂലം മേഖലയ്ക്ക് പ്രതിവർഷം 42 മില്യൺ കുവൈത്തി ദിനാർ നഷ്ടമുണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *