
price hike റമദാൻ മാസത്തിൽ ഉത്പന്നങ്ങളുടെ വിലക്കയറ്റം; നടപടിയുമായി കുവൈത്ത് വാണിജ്യ മന്ത്രാലയം
കുവൈത്ത് സിറ്റി; വിശുദ്ധ റമദാൻ മാസത്തിൽ സാധനങ്ങളുടെ വില കൂടാൻ സാധ്യതയുള്ളതിനാൽ price hike പരിഹാര നടപടികളുമായി കുവൈത്ത് വാണിജ്യ മന്ത്രാലയം. ഉയർന്ന ഡിമാൻഡുള്ള അടിസ്ഥാന സാധനങ്ങളുടെ വിലക്കയറ്റം തടയാനുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് പ്രത്യേക പരിശോധന സംഘത്തെ നിയോഗിച്ചു. വാണിജ്യമന്ത്രാലയത്തിലെ ജുഡീഷ്യൽ പോലീസ് ആണ് വില നിരീക്ഷിക്കുന്നതിനായി പരിശോധനകൾ നടത്തുന്നത്. പരിശോധനയുടെ ഭാഗമായി ഷുവൈഖ് ഇൻഡസ്ട്രിയൽ പ്രദേശത്തെ ഹോൾസെയിൽ വിപണികളിൽ സംഘം പരിശോധന ക്യാമ്പയിൻ നടത്തി. മന്ത്രിസഭ നിർദേശം അനുസരിച്ചാണ് വില നിരീക്ഷിക്കുന്നതിനായി പ്രത്യേക ടീം നിയോഗിക്കപ്പെട്ടതെന്ന് പരിശോധനാ സംഘത്തിന്റെ തലവൻ ഫൈസൽ അൽ അൻസാരി പറഞ്ഞു. റമദാൻ കാലത്ത് രണ്ടുമാസത്തോളം ടീം പ്രവർത്തിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1
Comments (0)