Posted By user Posted On

kuwait police കുവൈത്തിൽ പ്രവാസിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു; പ്രതികൾക്ക് 10 വർഷം തടവ്

കുവൈത്ത്; ഡിറ്റക്ടീവുകളായി ആൾമാറാട്ടം നടത്തി പ്രവാസികളെ തട്ടിക്കൊണ്ടുപോയി kuwait police കൊള്ളയടിച്ച പ്രതികൾക്ക് ശിക്ഷ വിധിച്ച് കോടതി.
മൂന്ന് പൗരന്മാരെ കോടതി 10 വർഷം തടവിന് ശിക്ഷിച്ചു. ഒരു പ്രാദേശിക അറബിക് ദിനപത്രമാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രതികൾ പ്രവാസിയെ പോലീസ് സ്‌റ്റേഷനിൽ കൊണ്ടുപോകാമെന്ന് പറഞ്ഞ് കബളിപ്പിച്ച് മറ്റൊരിടത്തേക്ക് കൊണ്ടുപോയി പണവും വിലപിടിപ്പുള്ള വസ്തുക്കളും അപഹരിക്കുകയായിരുന്നു. പ്രവാസിയെ തട്ടിക്കൊണ്ടുപോകൽ, ഭീഷണിപ്പെടുത്തൽ, പോലീസുകാരായി ആൾമാറാട്ടം എന്നീ കുറ്റങ്ങളാണ് പബ്ലിക് പ്രോസിക്യൂഷൻ പ്രതികൾക്കെതിരെ ചുമത്തിയത്. പ്രതികൾക്ക് ക്രിമിനൽ പശ്ചാത്തലമുള്ളതായും റിപ്പോർട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *