Posted By user Posted On

expat മകളുടെ വിവാഹത്തിന് അച്ഛൻ മോർച്ചറിയിൽ; പ്രവാസിയുടെ മരണത്തിൽ നൊമ്പരപ്പെടുത്തുന്ന കുറിപ്പ്

അജ്മാൻ: കഴിഞ്ഞ ദിവസം ഗൾഫിൽനിന്ന് നാട്ടിലേക്കയച്ച ഒരു മൃതദേഹത്തെക്കുറിച്ച് സാമൂഹികപ്രവർത്തകൻ expat അഷ്റഫ് താമരശ്ശേരി പങ്കുവെച്ച വിവരങ്ങൾ ആരുടേയും ഉള്ളുലയ്ക്കുന്നതാണ്. മകളുടെ വിവാഹ ദിനത്തിൽ മോർച്ചറിയിൽ തണുത്ത് വിറങ്ങലിച്ച് കിടക്കേണ്ടി വന്ന ഒരു അച്ഛനെ കുറിച്ചാണ് ഈ നൊമ്പരക്കുറിപ്പ്. മകളുടെ വിവാഹത്തിന്റെ രണ്ടുദിവസം മുമ്പാണ് ഹൃദയാഘാ​തത്തെ തുടർന്ന് അച്ഛൻ മരിച്ചത്. വിവാഹത്തിന് വേണ്ടതൊക്കെ ചെയ്‌തെങ്കിലും സാഹചര്യം മൂലം നാട്ടിലേക്ക് പോയി ചടങ്ങിൽ പങ്കെടുക്കാൻ പ്രവാസിക്ക് കഴിഞ്ഞിരുന്നില്ല. ഞായറാഴ്ചയായിരുന്നു വിവാഹം, എന്നാൽ വെള്ളിയാഴ്ച അച്ഛൻ ലോകത്തോട് വിടപറഞ്ഞു. എന്നാൽ ഇക്കാര്യം സുഹൃത്തുക്കൾ വീട്ടിലറിയിച്ചിരുന്നില്ല. വിവാഹം കഴിഞ്ഞ ശേഷമാണ് വിവരം നാട്ടിൽ അറിയിച്ചത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ബന്ധുക്കളും അഷറഫ് താമരശ്ശേരിയുടെ സഹായം തേടുകയായിരുന്നു. ഇപ്പോളിതാ, ആ അച്ഛനെ കുറിച്ച് അഷറഫ് പങ്കുവച്ച കുറപ്പാണ് നൊമ്പരമാകുന്നത്.

അഷറഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

കഴിഞ്ഞ ദിവസം മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലയക്കുന്ന നടപടിക്രമങ്ങളുമായി മുന്നോട്ട് പോകുമ്പോൾ ഒരാളുടെ ബന്ധപ്പെട്ടവർ വല്ലാതെ സങ്കടപ്പെടുന്നത് കണ്ടാണ്‌ ഞാൻ അയാളുടെ വിവരങ്ങൾ കൂടുതലായി തിരക്കിയത്. ഒരു സാധാരണ പ്രവാസി. എല്ലാവരെയും പോലെ പ്രയാസങ്ങളും പ്രതിസന്ധികളും തോളിലേറ്റി മരുഭൂമിയിൽ ചോര നീരാക്കുന്ന പച്ചയായ മനുഷ്യൻ. അദ്ദേഹത്തിൻറെ മകളുടെ വിവാഹമായിരുന്നു ഈ കഴിഞ്ഞ ഞായറാഴ്ച്ച. നാട്ടിലേക്ക് പോയി വിവാഹം കൂടാൻ നിലവിലെ സാഹചര്യങ്ങൾ അദ്ദേഹത്തെ അനുവദിച്ചിരുന്നില്ല. വിവാഹത്തിന് വേണ്ട സൗകര്യങ്ങൾ അദ്ദേഹം പരമാവധി ഒരുക്കിയിരുന്നു. സാഹചര്യങ്ങൾ ഒത്ത് വന്നാൽ എത്തിച്ചേരാം എന്ന് വാക്കും നൽകിയിരുന്നു. എന്ത് ചെയ്യാൻ കഴിയും വിധി സാഹചര്യങ്ങൾ ഒരുക്കിയില്ല. തൻറെ പ്രിയപ്പെട്ട മകളുടെ വിവാഹത്തിൻറെ ഒരുക്കങ്ങൾ കേട്ടറിഞ്ഞു. പൂതി മനസ്സിൽ മറവു ചെയ്ത് തൻറെ ജോലിയിൽ വ്യാപൃതനായി. മകളുടെ വിവാഹം നിശ്ചയിച്ച ദിവസം തന്നെ വളരേ ഭംഗിയായി സന്തോഷത്തോടെ നടന്നു. വിവാഹ മംഗള മുഹൂർത്തത്തിൽ ഈ പ്രിയപ്പെട്ട പിതാവ് മോർച്ചറിയിലായിരുന്നു. തണുത്ത് വിറങ്ങലിച്ച് മോർച്ചറിയിലെ പെട്ടിയിൽ. വിവാഹത്തിനു രണ്ട് ദിവസം മുൻപ് അതായത് ഞായറാഴ്ച്ച വിവാഹം നടക്കുമ്പോൾ വെള്ളിയാഴ്ച്ച ഈ മനുഷ്യൻറെ അവസാന ശ്വാസം നിലച്ചു പോയി…..പ്രിയപ്പെട്ട മകളുടെ വിവാഹം നടക്കുന്ന അതിസന്തോഷം കൊണ്ടാണോ അതോ താൻ കാരണവരായി നടക്കുന്ന പ്രിയപ്പെട്ട മകളുടെ വിവാഹത്തിൽ എല്ലാവരും പങ്കെടുക്കുമ്പോൾ തനിക്ക് പങ്കെടുക്കാൻ കഴിയാതെ പോയതിൽ വിഷമിച്ചിട്ടാണോ എന്നറിയില്ല പാവം പ്രവാസിയുടെ ഹൃദയം നിലച്ച് പോയി. സന്തോഷത്തിൻറെ ആഹ്ളാദ നിമിഷങ്ങൾ കൊണ്ട് നിറയുന്ന വീട്ടിലേക്ക് മരണ വിവരം അറിയിക്കാൻ ആർക്കും കഴിഞ്ഞില്ല. വിവാഹം നിശ്ചിത സമയത്ത് വളരേ ഭംഗിയായി നടന്നു. മുഹൂർത്തത്തിൽ സന്തോഷത്തിൻറെയോ സന്ദേഹത്തിൻറെയോ ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കാനാകാതെ അയാൾ നിശ്ചലമായി മോർച്ചറിയിൽ വിശ്രമിക്കുകയായിരുന്നു
Ashraf thamarassery

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *