Posted By user Posted On

Cheapo Air ജീവൻ വേണമെങ്കിൽ ഓടി രക്ഷപ്പെട്ടോ; വിമാനത്താവളത്തിൽ ബോംബ് ഭീഷണി, ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു: മലയാളി യുവതി അറസ്റ്റിൽ

ബംഗളൂരു: വിമാനത്താവളത്തിൽ ബോംബ് ഭീഷണി ഉയർത്തുകയും ഉദ്യോഗസ്ഥനെ മർദിക്കാൻ ശ്രമിക്കുകയും cheapo air ചെയ്ത യുവതി പിടിയിൽ. കോഴിക്കോട് സ്വദേശി മാനസി സതീബൈനു എന്ന സ്ത്രീയാണ് അറസ്റ്റിലായത്. സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥന്റെ പരാതിയിൽ ബെംഗളൂരു വിമാനത്താവള പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇൻഡിഗോ വിമാനത്തിൽ കൊൽക്കത്തയിലേക്ക് പോകാനായാണ് യുവതി എത്തിയത്. എന്നാൽ സമയം വൈകിയതിനാൽ വിമാനത്തിൽ യാത്ര ചെയ്യാനായില്ലെന്നും ഇതോടെയാണ് ബോംബ് ഭീഷണി മുഴക്കുകയും സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്തതെന്നും പോലീസ് പറഞ്ഞു. യാത്രക്കാരെ കടത്തിവിടുന്ന നടപടിക്രമങ്ങൾക്കിടയിലാണ് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായ സന്ദീപ് സിംഗിനെ ഇവർ മർദിക്കാൻ ശ്രമിച്ചത്. നടപടിക്രമങ്ങൾ വേഗത്തിലാക്കാനും തനിക്ക് കൊൽക്കത്തയിലേക്ക് പോകാനുള്ളതാണെന്നും സന്ദീപിനോട് ഇവർ പറഞ്ഞു. നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സമയമെടുക്കുമെന്നതിനാൽ കാത്തിരിക്കണമെന്ന് സന്ദീപ് മാനസിയോട് ആവശ്യപ്പെട്ടു. ഇതോടെ യുവതി ആക്രോശിക്കുകയും തനിക്ക് എത്രയും വേഗം കൊൽക്കത്തയിൽ എത്താൻ സാധിച്ചില്ലെങ്കിൽ വിമാനത്താവളത്തിൽ ബോംബ് ഇടുമെന്ന് ഭീഷണിപ്പെടുത്തുകയും മർദിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇതോടെ സന്ദീപ് സിങ് യുവതിയെ അനുനയിപ്പിക്കാൻ ശ്രമിച്ചു. ഇത് വകവെയ്ക്കാതെ യുവതി സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥന്റെ യൂണിഫോമിൽ കുത്തിപിടിക്കുകയും മുഖത്തടിക്കുകയും മർദിക്കുകയും ചെയ്‌തെന്നാണ് പരാതി. തുടർന്ന് ഇവ‍ർ ബഹളം വച്ച് ബോർഡിംഗ് ഗേറ്റിനടുത്തേക്ക് നീങ്ങി. വിമാനത്താവളത്തിൽ ബോംബുണ്ടെന്നും ഓടി രക്ഷപ്പെടാനും അവിടെ നിന്നവരോട് വിളിച്ചു പറഞ്ഞു. ജീവൻ വേണമെങ്കിൽ എല്ലാവരും വേഗം പുറത്തുപോകണമെന്നും വിമാനത്താവളത്തിൽ ബോംബുണ്ടെന്നുമായിരുന്നു യുവതിയുടെ ഭീഷണി. ഇതോടെ കൂടുതൽ സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥരെത്തി യുവതിയെ പിടികൂടുകയും പോലീസിന് കൈമാറുകയുമായിരുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *