Posted By user Posted On

donate to charity വൃക്കകൾ വിൽപ്പനയ്ക്ക്, വില 20,000 ദിനാർ; കുവൈത്തിൽ അവയവ കച്ചവടം വ്യാപകമാകുന്നതായി റിപ്പോർട്ട്

കുവൈത്ത് സിറ്റി : കുവൈത്തിൽ അവയവ കച്ചവടം വ്യാപകമാകുന്നതായി റിപ്പോർട്ട്. രാജ്യത്ത് 20,000 ദിനാർ മുതൽ പണം ഈടാക്കി donate to charity വൃക്ക കച്ചവടം നടക്കുന്നതായി കുവൈത്ത് സൊസൈറ്റി ഫോർ ഓർഗൻ ട്രാൻസ്പ്ലാൻറേഷൻ മേധാവി ഡോ. മുസ്തഫ അൽ മുസാവി പറഞ്ഞു. അതോടൊപ്പം ഈ കുറ്റകൃത്യം തടയുന്നതിനായി കർശനമായ നടപടികൾ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരുവുകളിലും പൊതുവഴികളിലും പ്രവാസികൾ താമസിക്കുന്ന പാർപ്പിട മേഖലകളിലും അവയവ ദാനവുമായി ബന്ധപ്പെട്ട് അനേകം പരസ്യങ്ങൾ പ്രചരിക്കുന്നുണ്ടെന്നും ഇത് ​ഗുരുതരമായ കാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. അവയവ വ്യാപാരം തടയുന്നതിനു ആരോഗ്യ മന്ത്രാലയത്തിന് പല നിർദ്ദേശങ്ങളും തങ്ങൾ സമർപ്പിച്ചിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ ആ നിർദേശങ്ങൾ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ എല്ലാ രാജ്യങ്ങളിലും അവയവവ്യാപാരം നടക്കുന്നുണ്ട്. ഇത് മനുഷ്യത്വരഹിതവും നിയമവിരുദ്ധവും , മാനവിക മൂല്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തിയുമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *