hand specialist near me മൂക്കിൽ ശസ്ത്രക്രിയ നടത്തി, ശ്വാസകോശത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടു; കുവൈത്തിൽ 21കാരിക്ക് ദാരുണാന്ത്യം
കുവൈത്ത് സിറ്റി: കുവൈത്തിൽ റൈനോപ്ലാസ്റ്റിക് ശസ്ത്രക്രിയയ്ക്ക് വിധേയയായ 21 കാരി മരണപ്പെട്ടതായി റിപ്പോർട്ട് hand specialist near me. ഒരു അറബ് പത്രമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്. യുവതി ശ്വാസകോശത്തിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെട്ടതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സർജറി കഴിഞ്ഞ് വീട്ടിലെത്തിയ ഉടൻ യുവതിക്ക് ബോധം നഷ്ടപ്പെടുകയും തുടർച്ചയായി നിരവധി ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൂക്കിലെ അസ്ഥിയിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തി രൂപമാറ്റം സൃഷ്ടിക്കുന്നതാണ് റൈനോപ്ലാസ്റ്റിക് ശസ്ത്രക്രിയ. സഹോദരി ആരോഗ്യവതിയായിരുന്നെന്നും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും മരിച്ച യുവതിയുടെ സഹോദരൻ പറഞ്ഞു. പരിശോധനയിൽ സഹോദരിയുടെ ശ്വാസകോശം, ശ്വാസനാളം, അന്നനാളം എന്നിവയിൽ വലിയ അളവിൽ രക്തത്തിന്റെ സാന്നിധ്യം കണ്ടെത്തിയെന്നും ഇത് കാരണം ശ്വസിക്കാൻ ബുദ്ധിമുട്ട് ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തിൽ പബ്ലിക് പ്രോസിക്യൂട്ടറുടെ ഓഫിസിൽ പരാതി നൽകുമെന്നും ബന്ധുക്കൾ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1
Comments (0)