Posted By user Posted On

schlumberger careers കുവൈറ്റ് ആസ്ഥാനമായുള്ള റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ അംഗീകാരം താൽക്കാലികമായി നിർത്തലാക്കി ഈ രാജ്യം

കുവൈറ്റിലെ വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ അക്രഡിറ്റേഷൻ ഫിലിപ്പീൻസ് സർക്കാർ schlumberger careers താൽക്കാലികമായി നിർത്തിവച്ചതായി വിവരം. മനില ആസ്ഥാനമായുള്ള ഫിൽസ്റ്റാർ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഫിലിപ്പീൻസിൽ നിന്നെത്തിയ ​ഗാർഹിക തൊഴിലാളി ജുലേബി റാണാരയെ കുവൈത്തിൽ ക്രൂരമായി കൊലപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. ജനുവരി 29 മുതൽ വിദേശ റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ അക്രഡിറ്റേഷൻ, ജോബ് ഓർഡറുകൾ, തൊഴിൽ കരാറുകൾ എന്നിവയ്‌ക്കായി കുവൈറ്റ് ആസ്ഥാനമായുള്ള മൈഗ്രന്റ് വർക്കേഴ്‌സ് ഓഫീസ് ഓഫീസർ ഇൻ-ചാർജ് കാതറിൻ ദുലാദുൽ പുതിയ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതായും റിപ്പോർട്ടിലുണ്ട്. കൂടാതെ പ്രോസസിംഗിനായി അപേക്ഷകൾ സമർപ്പിക്കാൻ സഹായത്തിനുള്ള അഭ്യർത്ഥനകളൊന്നും അനുവദിക്കില്ലെന്നും ദുലാദുൽ വ്യക്തമാക്കിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1

Comments (0)

Leave a Reply

Your email address will not be published. Required fields are marked *