medical careകുവൈത്തിൽ ആദ്യമായി നടത്തിയ ഇരട്ടശസ്ത്രക്രിയ വിജയം; രോഗി സുഖം പ്രാപിക്കുന്നു
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ആദ്യമായി നടത്തിയ ഇരട്ടശസ്ത്രക്രിയ വിജയം. ഇടുപ്പ്, കാൽമുട്ട് സന്ധികൾ മാറ്റുന്നതിനായിട്ടാണ് medical care 82 വയസുള്ള രോഗിക്ക് ഇരട്ടശസ്ത്രക്രിയ നടത്തിയത്. പെൽവിക് ജോയിന്റ്, കാൽമുട്ട് എന്നിവിടങ്ങളിൽ ഒടിവ് മൂലം വേദന അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ശസ്ത്രക്രിയ. സാധാരണ അവസ്ഥയിൽ പെൽവിക് ജോയിന്റ് പ്രത്യേക ശസ്ത്രക്രിയയിലൂടെയും കാൽമുട്ട് ജോയിന്റ് മറ്റൊരു ഓപ്പറേഷനിലൂടെയും മാറ്റുകയാണ് ചെയ്യാറുള്ളത്. എന്നാൽ, കഠിനമായ വേദനമൂലം ബുദ്ധിമുട്ടുന്ന രോഗിയുടെ അവസ്ഥ കണക്കിലെടുത്ത് രണ്ടും ഒരുമിച്ച് നടത്തുകയായിരുന്നു. ജാബർ അൽ അഹമ്മദ് ആശുപത്രിയിലാണ് ശസ്ത്രക്രിയ നടന്നത്. നിലവിൽ രോഗി സുഖം പ്രാപിച്ച് വരുന്നതായി ആശുപത്രിയിലെ ഓർത്തോപീഡിക്, ജോയിന്റ് റീപ്ലേസ്മെന്റ് കൺസൾട്ടന്റ് ഡോ. സലാമ അയ്യദ് പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/Kip2VKeybyv3OLUZ2htMB1
Comments (0)