expatമരിച്ചെന്ന് കരുതി സംസ്കാരം വരെ നടത്തി; മാസങ്ങൾ നീണ്ട തിരച്ചിലിനൊടുവിൽ പ്രവാസി മലയാളിയെ ഗോവയിൽ നിന്ന് കണ്ടെത്തി
മരിച്ചെന്ന് കരുതി സംസ്കാരം വരെ നടത്തിയ ശേഷം ഒടുവിൽ പ്രവാസി മലയാളിയെ കണ്ടെത്തി. മേപ്പയ്യൂരിൽ expat നിന്നും കാണാതായ ദീപകിനെയാണ് ഗോവയിലെ പനാജിയിൽ നിന്ന് കണ്ടെത്തിയത്. കോഴിക്കോട് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിയായ ആർ ഹരിദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നൽകിയ വിവരത്തെ തുടർന്നാണ് ഗോവ പൊലീസ് പനാജിയിൽ നിന്ന് ഇയാളെ കണ്ടെത്തി കസ്റ്റഡിയിലെടുത്തത്. ദീപക് മരിച്ചെന്ന സംശയത്തെ തുടർന്ന് നാളുകൾക്ക് മുൻപ് കുടുംബം ഒരു മൃതദേഹം ദീപക്കിന്റേതെന്ന് കരുതി സംസ്കരിച്ചിരുന്നു. എന്നാൽ, ഇത് ദീപക്കിന്റേതല്ലെന്നും സ്വർണ്ണകടത്ത് സംഘം തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ ഇർഷാദിന്റെ മൃതദേഹമാണെന്നും പിന്നീട് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. ഗൾഫിൽ ജോലി ചെയ്തിരുന്ന ദീപക്കിനെ 2022 ജൂൺ ആറിനാണ് നാട്ടിൽ നിന്നും കാണാതായത്.എറണാകുളത്തേക്കെന്ന് പറഞ്ഞാണ് ഇയാൾ വീട്ടിൽ നിന്ന് ഇറങ്ങിയത്. പിന്നീട് ഇദ്ദേഹത്തെ പറ്റി ഒരു വിവരവുമില്ലായിരുന്നു. കോഴിക്കോട് മാവൂർ റോഡിൽ വെച്ച് ദീപക്കിൻറെ മൊബൈൽ ഫോൺ അവസാനമായി ഓഫാവുകയും ചെയ്തെന്നായിരുന്നു സൈബർ സെല്ലിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. തിരച്ചിലും അന്വേഷണവും നടത്തിയെങ്കിലും ഫലമുണ്ടായില്ല. ജൂലൈ 17 ന് കൊയിലാണ്ടി തീരത്ത് അടിഞ്ഞ ജീർണ്ണിച്ച മൃതദേഹത്തിന് ദീപകിൻറേതുമായി രൂപസാദൃശ്യം ഉണ്ടായതോടെ ദീപക്ക് മരിച്ചെന്ന് കരുതി മൃതദേഹം ഏറ്റെടുത്ത് ബന്ധുക്കൾ സംസ്കരിച്ചു. എന്നാൽ, പിന്നീട് മൃതദേഹത്തിൽ നിന്നെടുത്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയ്ക്ക് വിധേയമാക്കിയതോടെ ഇത് സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ പന്തിരിക്കര സ്വദേശി ഇർഷാദിന്റേതാണെന്ന് കണ്ടെത്തി. ഇതോടെയാണ് വീണ്ടും ദീപക്കിനായി അന്വേഷണം ഊർജ്ജിതമാക്കിയത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് തെരച്ചിൽ നടത്തിയെങ്കിലും ദീപക്കിനെക്കുറിച്ച് വിവരം കിട്ടിയില്ല. ഇതിനിടെ കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി നൽകുകയും കേസ് ക്രൈംബ്രാഞ്ചിന് വിടുകയും ചെയ്തു. ഇതോടെയാണ് ക്രൈംബ്രാഞ്ച് ഡിവൈഎസ് പി ആർ ഹരിദാസിൻറെ നേതൃത്വത്തിലുള്ള സംഘം കേസ് എറ്റെടുത്ത് അന്വേഷണം തുടങ്ങിയത്. ചില കേസുകളിൽ പെട്ട് ദീപക് മുമ്പ് വിദേശത്ത് ജയിലിൽ കിടന്നതായും അന്വേഷണ സംഘത്തിന് വിവരം കിട്ടി. ഇയാളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചും അന്വേഷണം നടത്തിയിരുന്നു. ഇതിനിടയിലാണ് ദീപക് ഗോവയിലുണ്ടെന്ന് വ്യക്തമായത്. ഇതോടെ ഗോവ പൊലീസിന്റെ സഹായത്തോടെ ദീപക്കിനെ കണ്ടെത്തുകയായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg
Comments (0)