
jazeera airways online കുവൈത്തിലെ പ്രവാസികൾക്കിതാ സന്തോഷ വാർത്ത; കേരളത്തിൽ നാലിടത്ത് നിന്ന് ജസീറ എയർവേയ്സ് സർവീസ്
കൊച്ചി: കുവൈത്തിലെ പ്രവാസി മലയാളികൾക്കിതാ സന്തോഷ വാർത്ത. ഇനി കേരളത്തിലേക്ക് നിങ്ങളുടെ jazeera airways online യാത്ര കൂടുതൽ സുഗമമാകും. സംസ്ഥാനത്തെ നാല് വിമാനത്താവളത്തിലേക്ക് കുവൈത്തിലെ പ്രമുഖ എയർലൈനായ ജസീറ എയർവേയ്സ് സർവിസ് ആരംഭിക്കും. ജസീറ എയർവേസിൻറെ സൗത്ത് ഏഷ്യ റീജനൽ മാനേജർ റൊമാന പർവിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയും കുവൈത്തും തമ്മിൽ ഉഭയകക്ഷി കരാർ ഒപ്പിടുന്നതോടെയാണ് പുതിയ സർവീസുകൾക്ക് തുടക്കമാകുക. ജസീറ എയർവേസിൻറെ ഇന്ത്യയിലെ സർവിസ് അഞ്ചുവർഷം പൂർത്തീകരിച്ചതുമായി ബന്ധപ്പെട്ടാണ് പുതിയ സർവീസ് തുടങ്ങാനുള്ള തീരുമാനമെടുത്തത്. നിലവിൽ ജസീറ എയർവേസ് കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലാണ് പ്രവർത്തനം നടത്തുന്നത്.കുവൈത്തിൽ നിന്ന് കൊച്ചിയിലേക്ക് തിങ്കൾ, ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും, കൊച്ചിയിൽ നിന്ന് കുവൈത്തിലേക്ക് ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായർ ദിവസങ്ങളിലും സർവിസുണ്ട്. ഇതിന് പുറമെ രാജ്യത്തെ ആറ് വിമാനത്താവളങ്ങളിലും സേവനമുണ്ടെന്നും റൊമാന പർവി പറഞ്ഞു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/IDwxGh3Atoa4xDAm5OEfIg
Comments (0)