kuwait policeകുവൈറ്റിൽ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും
കുവൈറ്റ് സിറ്റി: കുവൈറ്റിൽ കൊല്ലപ്പെട്ട ഫിലിപ്പിനോ യുവതിയുടെ മൃതദേഹം ഫിലിപ്പീൻസിലേക്ക് കൊണ്ടുപോകാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു. ഇത് സംബന്ധിച്ച് കുവൈറ്റ് സർക്കാർ അധികൃതർ അനുമതി നൽകിയതിന് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. 2023 ജനുവരി 27 വെള്ളിയാഴ്ച വൈകുന്നേരം മൃതദേഹം മനിലയിൽ എത്തിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കുവൈറ്റിലേക്കുള്ള ഫിലിപ്പൈൻ ചാർജ് ഡി അഫയേഴ്‌സ് ജോസ് കബ്രേര വ്യക്തമാക്കി. മൃതദേഹം ഫിലിപ്പീൻസിൽ എത്തുമ്പോൾ, ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ യുവതിയുടെ കുടുംബത്തെ മൃതദേഹം ഏറ്റുവാങ്ങാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുവൈറ്റിലെ ഫിലിപ്പീൻസ് എംബസി കുവൈത്ത് അധികൃതരുമായി ഏകോപിപ്പിച്ച് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും കൊലപാതകവുമായി ബന്ധപ്പെട്ട കേസ് ഏറ്റെടുക്കാൻ ഒരു അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസമാണ് 34 കാരിയായ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിൽ കൊല്ലപ്പെടുന്നതിന് മുൻപ് യുവതി ലൈംഗികാതിക്രമത്തിന് ഇരയായതായും കണ്ടെത്തിയിരുന്നു. പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഇര ഗർഭിണിയാണെന്ന് തെളിഞ്ഞിരുന്നു. കുറ്റം സമ്മതിച്ച പതിനേഴുകാരനായ പ്രതി ഇപ്പോൾ ജയിലിലാണ്. 2022 ജൂലൈയിൽ ആണ് യുവതി ജോലി തേടി കുവൈറ്റിലെത്തിയത്, ജഹ്‌റയിലെ ഒരു കുവൈറ്റ് കുടുംബത്തിന്റെ ഗാർഹിക സേവന തൊഴിലാളിയായി ജോലി ചെയ്തു വരികയായിരുന്നു യുവതി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)