chemotherapy drugsകുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട; കിലോക്കണക്കിന് ലഹരി വസ്തുക്കളുമായി മൂന്ന് പേർ പിടിയിൽ
കുവൈറ്റ്: കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട. വിവിധ പ്രദേശങ്ങളിൽ നിന്നായി മൂന്ന് പേരെയാണ് chemotherapy drugs ലഹരി വിരുദ്ധ വിഭാഗം പിടികൂടിയത്. ഇവരിൽ നിന്ന് അഞ്ച് കിലോഗ്രാം ഹാഷിഷ്, 15,000 ലിറിക്ക ഗുളികകൾ, ഒരു കിലോ കെമിക്കൽ മരിജുവാന, 100 ഗ്രാം മെതാംഫെറ്റാമിൻ എന്നിവ പിടിച്ചെടുത്തു. ഒപ്പം കുറച്ച് പണവും കണ്ടെടുത്തിട്ടുണ്ട്. മയക്കുമരുന്ന് കള്ളക്കടത്തുകാരെയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും പിടികൂടാനുള്ള പരിശോധന കാമ്പെയ്‌നുകൾ ശക്തമാക്കുന്നതിനായി ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ നിർദ്ദേശപ്രകാരമാണ് പരിശോധനകൾ നടക്കുന്നത്. പ്രതികൾ കുറ്റം സമ്മതിക്കുകയും നിയമവിരുദ്ധമായ വസ്തുക്കൾ വിൽക്കാൻ ഉദ്ദേശിച്ചിരുന്നതായും അധികൃതർ വ്യക്തമാക്കി. ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പുകളിലേക്ക് അയച്ചു. മയക്കുമരുന്ന് കടത്തുകാരെയും നിയമവിരുദ്ധ വസ്തുക്കളുടെ ഡീലർമാരെയും നേരിടാൻ കാമ്പെയ്‌നുകൾ തുടരുമെന്നും രാജ്യത്ത് മയക്കുമരുന്ന് ഭീഷണി പൂർണ്ണമായും ഇല്ലാതാക്കുന്നത് വരെ നടപടികൾ തുടരുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)