arafat dayകുവൈത്തിൽ ഹജ്ജ് കർമ്മത്തിനായുള്ള ഓൺലൈൻ റജിസ്ട്രേഷൻ ഉടൻ ആരംഭിക്കും; ഏങ്ങനെ റജിസ്റ്റർ ചെയ്യാം?
കുവൈത്ത് സിറ്റി : കുവൈത്തിൽ ഈ വർഷത്തെ ഹജ്ജ് കർമ്മം നിർവഹിക്കാൻ ആഗ്രഹിക്കുന്ന arafat day സ്വദേശികൾക്കും വിദേശികൾക്കുമായി ഓൺലൈൻ റജിസ്ട്രേഷൻ ഉടൻ ആരംഭിക്കും. ജനുവരി 29 ഞായറാഴ്ച മുതലാണ് റജിസ്ട്രേഷൻ തുടങ്ങുന്നതെന്ന് മതകാര്യ മന്ത്രാലയത്തിലെ ഹജ്, ഉംറ വിഭാഗം അധികൃതർ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഫെബ്രുവരി 28 വരെയാണ് ഇത്തരത്തിൽ ഓൺലൈൻ വഴി റജിസ്റ്റർ ചെയ്യാൻ സാധിക്കുക. ഹജ്ജ് കർമ്മം അനുഷ്ഠിക്കാൻ ആഗ്രഹിക്കുന്ന സ്വദേശികൾക്കും വിദേശികൾക്കും http://hajj-register.awqaf.gov.kw, എന്ന വെബ്സൈറ്റ് വഴി റജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കാവുന്നതാണ്. രജിസ്ട്രേഷൻ പൂർത്തിയായി കഴിഞ്ഞാൻ ഇതിന് മുമ്പ് ഹജ്ജ് കർമ്മം നിർവ്വഹിച്ചിട്ടില്ലാത്തവരെ സ്ക്രീനിംഗിന് വിധേയരാക്കും. അതിന് ശേഷം അന്തിമ അംഗീകാരം നേടുകുയും റജിസ്ട്രേഷൻ പൂർത്തീകരിക്കുകയും വേണം. തുടർന്ന് അപേക്ഷകൻ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഹംല ( തീർഥാടക സംഘം ) വഴി തുടർ നടപടി ക്രമങ്ങൾ ചെയ്യുകയാണ് വേണ്ടത്. അതേസമയം, സൗദി അധികൃതരുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ബിദൂനികൾക്കും ഇതിനായി പ്രത്യേക പ്ലാറ്റ്ഫോം ഒരുക്കുമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)