primary കുവൈത്തിലെ ചോദ്യപേപ്പർ ചോർച്ചയിൽ അഞ്ച് പ്രവാസി അധ്യാപകരെ പിരിച്ചുവിടാൻ നടപടി തുടങ്ങി
കുവൈത്തിലെ ഹൈസ്‌കൂൾ പരീക്ഷാ പേപ്പറുകൾ ചോർന്നതുമായി കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ച് പ്രവാസി അധ്യാപകരെ primary പിരിച്ചുവിടാൻ നടപടി തുടങ്ങി. അധ്യാപകരുടെ സേവനം അവസാനിപ്പിക്കാനും അവരുടെ സേവനാനന്തര ഗ്രാറ്റുവിറ്റികൾ ഒഴിവാക്കാനുമാണ് വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. ചോർന്ന പേപ്പറുകൾ പ്രസിദ്ധീകരിച്ച ഗ്രൂപ്പുകളുടെ അഡ്മിൻമാരാണെന്ന് തെളിഞ്ഞതിനെ തുടർന്നാണ് നടപടി. ഈ അധ്യാപകരെ നിലവിൽ അന്വേഷണ വിധേയമായി കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിലാണ് ഈ അഞ്ച് പേർക്കും കുറ്റകൃത്യത്തിൽ പങ്കുണ്ടെന്ന് കണ്ടെത്തിയത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)