financial timeകുവൈത്തിൽ സംശയമുള്ള പണമിടപാടുകൾ 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണം; മുന്നറിയിപ്പ്
കുവൈത്ത് സിറ്റി: പണമിടപാടുകൾ നിരീക്ഷിക്കാനും സംശയം തോന്നുന്നവ റിപ്പോർട്ട് ചെയ്യാനും പണമിടപാട് സ്ഥാപനങ്ങൾക്ക് financial time കുവൈത്ത് സെൻട്രൽ ബാങ്ക് നിർദേശം നൽകി. ഇത്തരത്തിൽ സംശയമുള്ള ഇടപാടുകൾ 10 പ്രവർത്തി ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്യണമെന്നാണ് നിർദേശം. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ഫണ്ടിങ് എന്നിവക്കെതിരായ നടപടിയുടെ ഭാഗമായാണ് പുതിയ നിർദേശം. പണമിടപടുകളിൽ അതീവ സൂക്ഷ്മത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കരിമ്പട്ടികയിൽപെട്ട രാജ്യങ്ങളിലേക്കു ഇടപാടു നടത്തിയവരുടെ വിവരം, കള്ളപ്പണം വെളുപ്പിക്കൽ, ഭീകരവാദത്തിനു ധനസഹായം നൽകൽ എന്നിങ്ങനെ 3 വർഷത്തിനിടെ നടന്ന സംശയാസ്പദ ഇടപാടുകളെക്കുറിച്ച് വിവരം നൽകാനും നിർദേശിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ വിവരങ്ങളിൽ എന്തെങ്കിലും പൊരുത്തക്കേടുകൾ ഉണ്ടെങ്കിൽ ഫിനാൻഷ്യൽ ആക്ഷൻ ടാസ്ക് ഫോഴ്സിനെ വിവരമറിയിക്കണമെന്നും സെൻട്രൽ ബാങ്ക് വ്യക്തമാക്കി. ഉപഭോക്താക്കളുമായി നേരിട്ടു ബന്ധമില്ലാത്ത വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ പണം അയയ്ക്കുന്നതിനെതിരെ കുവൈത്ത് നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. ഇത്തരം പണമിടപാടുകളുടെ നിയമപരമായ ബാധ്യത ആ വ്യക്തിയിൽ വന്നുചേരുമെന്നും അതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരുമെന്നും അധികൃതർ ഓർമപ്പെടുത്തി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)