Posted By user Posted On

jailപരീക്ഷ ചോദ്യ പേപ്പർ ചോർച്ച; കുവൈത്തിൽ 14 പ്രതികളെ ജയിലിൽ അടച്ചു

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ ഹൈ​സ്‌​കൂ​ൾ പ​രീ​ക്ഷ പേ​പ്പ​ർ ചോ​ർ​ന്ന കേ​സി​ൽ 14 പു​തി​യ പ്ര​തി​ക​ളെ ജ​യി​ലി​ൽ jail അ​ട​ക്കാ​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ തീ​രു​മാ​നി​ച്ചു. നാ​ലു വ​നി​ത​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും. വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്നവരാണ് പ്രതികൾ എല്ലാവരും. ഇ​വ​രെ സെ​ൻ​ട്ര​ൽ ജ​യി​ലി​ലേ​ക്ക് അ​യ​ച്ച​തായാണ് വിവരം. ചോ​ദ്യ​പേ​പ്പ​ർ ചോ​ർത്തി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ച്ചെന്നാണ് കേ​സ്. ഇതേ കേസിൽ നേരത്തെ പി​ടി​യി​ലാ​യ അ​ധ്യാ​പ​ക​ർ ഉ​ൾപ്പ​ടെ​യു​ള്ള ആ​റു പ്ര​തി​ക​ളു​ടെ ക​സ്റ്റ​ഡി തു​ട​രാ​ൻ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ക​ഴി​ഞ്ഞ ദി​വ​സം ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഇതിന് പിന്നാലെയാണ് ബാക്കിയുള്ള പ്രതികളെ ജയിലിലേക്ക് മാറ്റിയത്. വി​ദ്യാ​ർഥി​ക​ളി​ൽനി​ന്ന് പ​ണം വാ​ങ്ങി പ്ര​തി​ക​ൾ വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ൾ വ​ഴി ചോ​ദ്യ​ങ്ങ​ൾ പ​ങ്കു​വെ​ച്ചെന്നാണ് കേസ്. പ​രീ​ക്ഷ​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണ് ഇത്തരത്തിൽ ചോദ്യങ്ങൾ പങ്കുവച്ചത്. തു​ട​ർന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ക​ളെ സൈ​​ബ​​ർ ക്രൈം ​​പൊ​​ലീ​​സ് അ​റ​സ്റ്റ് ചെ​യ്തു. പ്ര​തി​ക​ളി​ൽനി​ന്ന് വ​ര​വി​ൽ ക​വി​ഞ്ഞ പ​ണ​വും ക​ണ്ടെ​ത്തി​യി​രു​ന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *