jailകുവൈത്തിൽ പൊതുമാപ്പ്; 34 രാഷ്ട്രീയ തടവുകാർക്ക് ആശ്വാസം
കുവൈത്ത് സിറ്റി: കുവൈത്തിൽ 34 രാഷ്ട്രീയ തടവുകാർക്ക് പൊതുമാപ്പ് നൽകികൊണ്ട് jail അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് ഉത്തരവിറക്കി. അമീറിനും അറബ് നേതാക്കൾക്കുമെതിരെ അപകീർത്തികരമായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതിന് ജയിൽ ശിക്ഷ അനുഭവിക്കുന്ന പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന 34 കുവൈത്ത് പൗരന്മാർക്കാണ് മാപ്പ് നൽകിയത്. മാപ്പുനൽകിയവരിൽ പലരും വർഷങ്ങളോളം കുവൈത്ത് ജയിലുകളിൽ തടവുശിക്ഷ അനുഭവിക്കുന്നവരാണ്. തടവിൽനിന്ന് രക്ഷപ്പെടാൻ വിവിധ രാജ്യങ്ങളിൽ പ്രവാസ ജീവിതം നയിക്കുന്നവരും ഇതിലുണ്ട്. മാപ്പ് ലഭിച്ചവരിൽ പലരും തങ്ങൾക്ക് പൊതുമാപ്പ് അനുവദിച്ചതായി ട്വിറ്ററിൽ പ്രതികരിച്ചു. മുൻ രഹസ്യസേനാ മേധാവിയും ഭരണകുടുംബത്തിലെ മുതിർന്ന അംഗവുമായ ശൈഖ് അത്ബി അൽ ഫഹദ് അസ്സബാഹും മാപ്പ് നൽകിയവരിൽ ഉൾപ്പെട്ടതായി അദ്ദേഹത്തിന്റെ ബന്ധുക്കൾ അറിയിച്ചു. വർഷങ്ങളായി ഇദ്ദേഹം പ്രവാസ ജീവിതം നയിക്കുകയാണ്. അമീറിന്റെ ഉത്തരവ് ഔദ്യോഗിക ഗസറ്റായ കുവൈത്ത് അൽ യൂമിൽ പ്രസിദ്ധീകരിച്ചു. ഇതോടെ ഉത്തരവ് പ്രാബല്യത്തിൽ വരുകയും മാപ്പ് ലഭിച്ചവർക്ക് ഉടൻ ജയിലിൽനിന്ന് പുറത്തിങ്ങാനുമാകും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)