Posted By user Posted On

domestic workerകുവൈത്തിൽ ​ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഒന്നാമത് ഇന്ത്യക്കാർ

കുവൈത്ത് സിറ്റി: കുവൈത്തിൽ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ ഒന്നാമത് ഇന്ത്യക്കാർ. 323801 domestic worker ഇന്ത്യൻ ​ഗാർഹിക തൊഴിലാളികൾ കുവൈത്തിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതനുസരിച്ച് ആകെ ​ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 45.5 ശതമാനം പേരും ഇന്ത്യയിൽ നിന്നുള്ളവരാണ്. ഇന്ത്യ കഴിഞ്ഞാൽ തൊട്ടുപിറകിലായുള്ളത് ഫിലിപ്പീൻസുകാരാണ്. 184939 ഫിലിപ്പീൻസുകാരാണ് കുവൈത്തിൽ ​ഗാർഹിക തൊഴിലാളികളായി ജോലി ചെയ്യുന്നത്. ഇത് തൊഴിൽ മേഖലയുടെ 26 ശതമാനം വരും. മൂന്നാം സ്ഥാനത്ത് ശ്രീലങ്കയും നാലാം സ്ഥാനത്ത് ബം​ഗ്ലാദേശുമാണുള്ളത്. ഈ നാല് രാജ്യങ്ങളിൽ നിന്നുള്ളവരാണ് കുവൈത്തിലെ ​ഗാർഹിക തൊഴിൽ മേഖലയുടെ 93 ശതമാനവും എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. നേപ്പാൾ, എത്യോപ്യ, ബെനിൻ, ഇന്തോന്യേഷ്യ, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും കുവൈത്തിലെ ​ഗാർഹിക തൊഴിൽ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *