prepaid credit cardക്രെഡിറ്റ് കാർഡ് വഴിയാണോ വിമാന ടിക്കറ്റെടുക്കുന്നത്, എന്നാൽ ഇക്കാര്യം ശ്രദ്ധിക്കണം; മുന്നറിയിപ്പുമായി എയർലൈൻ
ദുബൈ: ക്രെഡിറ്റ് കാർഡ് വഴി ടിക്കറ്റെടുക്കുന്നവർ മൂന്നറിയിപ്പുമായി എയർഇന്ത്യ എക്സ്പ്രസ്. ഇത്തരത്തിൽ ടിക്കറ്റെടുക്കുന്നവർ prepaid credit card തങ്ങളുടെ ക്രെഡിറ്റ് കാർഡ് വിമാനത്തവളത്തിലെത്തുമ്പോൾ കൈയിൽ കരുതണമെന്നാണ് നിർദേശം. കാർഡ് കയ്യിലില്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് കരുതണമെന്നും അധികൃതർ അറിയിച്ചു. ഇനി സുഹൃത്തുക്കളുടേയോ മറ്റോ ക്രെഡിറ്റ് കാർഡാണ് ടിക്കറ്റെടുക്കാൻ ഉപയോഗിച്ചതെങ്കിൽ അവരുടെ ഓതറൈസേഷൻ ലെറ്ററും കാർഡിൻറെ പകർപ്പും കരുതണം. അതേസമയം, അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റെടുക്കുന്നവരെ ഈ നിയമം ബാധിക്കില്ലെന്ന് യു.എ.ഇയിലെ ട്രാവൽ ഏജൻസി അധികൃതർ അറിയിച്ചു. ഏജൻസികൾ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചല്ല ടിക്കറ്റെടുക്കുന്നത്. മറ്റൊരാളുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് ഒഴിവാക്കുന്നതിൻറെ ഭാഗമായാണ് എയർലൈനിന്റെ പുതിയ നടപടി.ഇനി മുതൽ ചെക്ക് ഇൻ സമയത്ത് ക്രെഡിറ്റ് കാർഡ് വിവരം അധികൃതർ ആവശ്യപ്പെട്ടാൽ നൽകേണ്ടിവരും. റാൻഡം ചെക്കിങ് ആയിരിക്കും നടത്തുക. എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് നിലവിൽ ഈ നയം കർശനമാക്കുന്നതായി അറിയിച്ചിരിക്കുന്നത്. മറ്റ് എയർലൈനുകൾക്കും ഇതേ നയമാണെങ്കിലും ഇക്കാര്യം കർശനമായി പരിശോധിക്കാറില്ല.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)