cowin vaccineകൊവിഡ് പ്രതിരോധം ശക്തമാക്കി കുവൈത്ത്; ബൂസ്റ്റർ ഡോസായി മൊഡേണ വാക്സിൻ നൽകും
കുവൈത്ത് സിറ്റി; കുവൈത്തിൽ അടുത്തിടെയാണ് കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദം കണ്ടെത്തിയത്. cowin vaccine ഒമിക്രോണിന്റെ ഏറ്റവും പുതിയ വകഭേദമായ എക്സ്ബിബി1.5 കുവൈത്തിൽ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യം വീണ്ടും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ്. ഇതേതുടർന്ന് പ്രതിരോധം ശക്തിപ്പെടുത്തുന്നതിന് ബൂസ്റ്റർ ഡോസായി മൊഡേണ വാക്സീൻ നൽകുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏതാനും ആഴ്ചകൾക്കകം മൊഡേണ വാക്സീൻ നൽകിത്തുടങ്ങുമെന്നാണ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. പ്രായമായവർ, ഗുരുതര രോഗമുള്ളവർ, ആരോഗ്യപ്രവർത്തകർ, പ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർക്കായിരിക്കും മുൻഗണന. മറ്റു വാക്സീനുകൾ കുത്തിവച്ച് 3 മാസമെങ്കിലും പിന്നിട്ടവർക്ക് മൊഡേണ സ്വീകരിക്കാം എന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)