Posted By user Posted On

pizza hut orderകുവൈത്തിലെ ഡെലിവറി സ്ഥാപനങ്ങൾക്ക് ഇനി പുതിയ നിബന്ധനകൾ; ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ നടപടി

കുവൈറ്റ് സിറ്റി: ഡെലിവറി സേവനം നടത്തുന്ന സ്ഥാപനങ്ങൾക്ക് കുവൈറ്റിൽ ഏർപ്പെടുത്തിയ pizza hut order നിബന്ധനകൾ നടപ്പിലാക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. ഇതോടെ ഇനി എല്ലാ സ്ഥാപനങ്ങളും മന്ത്രാലയം മുന്നോട്ട് വച്ച നിർദേശങ്ങളും നിബന്ധനകളും അനുസരിച്ച് വേണം സർവീസ് നടത്താൻ. സമയപരിധി അവസാനിച്ച സാഹചര്യത്തിൽ പുതിയ തീരുമാനങ്ങൾ നടപ്പിലാക്കാൻ ആരംഭിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ പൊതുഗതാഗത വകുപ്പ് അറിയിച്ചു.ഹെൽമറ്റ്, സ്ഥാപനത്തിന്റെ യൂണിഫോം എന്നിവ ഡെലിവറി വാഹനത്തിന്റെ ഡ്രൈവർ ധരിക്കണം, വാഹനത്തിൽ സ്ഥാപനത്തിന്റെ സ്റ്റിക്കർ ഉണ്ടായിരിക്കണം, തൊഴിലാളിയുടെ താമസരേഖ അതേ കമ്പനിയിലായിരിക്കണം തുടങ്ങിയവയാണ് മന്ത്രാലയം മുന്നോട്ട് വച്ച നിബന്ധനകൾ. അതോടൊപ്പം തന്നെ ഇത്തരം സ്ഥാപനങ്ങളിൽ ഗാർഹിക തൊഴിലാളികളെ ജോലിക്ക് നിയമിച്ചാൽ നടപടിയുണ്ടാകുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *