chopped onionഗൾഫിൽ നിന്ന് പെട്ടി നിറയെ കിലോ കണക്കിന് ഉള്ളിയുമായി പ്രവാസികൾ നാട്ടിലേക്ക്; കാരണം എന്താണെന്ന് അറിയാമോ?
ദുബൈ: പെട്ടി നിറയെ കിലോ കണക്കിന് ഉള്ളിയുമായി യുഎഇയിൽ നിന്ന് ചില പ്രവാസികൾ തങ്ങളുടെ നാട്ടിലേക്ക് യാത്ര ചെയ്യുകയാണ് chopped onion. ഫിലിപ്പൈൻസിലെ പ്രവാസികളാണ് യുഎഇയിൽ നിന്ന് നാട്ടിലേക്കുള്ള യാത്രയിൽ ഉള്ളിയും പച്ചക്കറികളുമൊക്കെ പെട്ടിയിലാക്കി കൊണ്ട് പോകുന്നത്. ഇതിന് പിന്നാലെ കാരണം എന്താണെന്നല്ലേ. പണപ്പെരുപ്പവും അതുമൂലമുണ്ടായ വിലക്കയറ്റവും കാരണം തങ്ങളുടെ രാജ്യത്ത് കഷ്ടപ്പാടാണ് അതിനാലാണ് ഉള്ളിയും പച്ചക്കറിയുമായി അവർ നാട്ടിലേക്ക് തിരിക്കുന്നത്. മുമ്പ് നാട്ടിലേക്ക് ചോക്കലേറ്റുമായിട്ടായിരുന്നു യാത്ര ചെയ്തതെങ്കില് ഇപ്പോൾ പച്ചക്കറികളും മറ്റും കൊണ്ടുപോകേണ്ട അവസ്ഥയാണെന്നാണ് പല ഫിലിപ്പെൻസ് പ്രവാസികളും പറയുന്നത്. നാട്ടിലെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും നൽകുന്ന പ്രധാന സമ്മാനം ചുവന്ന ഉള്ളിയാണെന്നും ഇവർ പറയുന്നു. അടുത്തിടെ ദുബൈയിൽ നിന്ന് മനിലയിലേക്ക് പറന്ന ഒരു പ്രവാസി പ്രാദേശിക മാധ്യമത്തിനോട് പറഞ്ഞത് താൻ ലഗേജിൽ പത്ത് കിലോ ഉള്ളി കൊണ്ടുപോയെന്നാണ്. ഉള്ളിയും വെളുത്തുള്ളിയുമൊക്കെ കൊണ്ടുപോകേണ്ടി വന്നതിനാൽ മറ്റ് സാധനങ്ങളൊന്നും കൊണ്ടുപോകാൻ സാധിച്ചിക്കുന്നില്ലെന്നും ഇവർ വ്യക്തമാക്കുന്നു. എന്നാൽ, ഗൾഫിൽ നിന്ന് വരുമ്പോൾ കൊണ്ടു വരുന്ന മറ്റ് സമ്മാനങ്ങളേക്കാൾ ബന്ധുക്കൾക്ക് സന്തോഷമായത് സമ്മാനമായി ഉള്ളി കിട്ടിയപ്പോളാണെന്നും ചില പ്രവാസികൾ പറയുന്നു. ചെക്ക് ഇൻ ബാഗേജിൽ നാല് കിലോഗ്രാം ഉള്ളിയുമായാണ് യാത്ര ചെയ്‍തതെന്ന് ദുബൈയിൽ അഡ്‍മിൻ ഓഫീസറായി ജോലി ചെയ്യുന്ന മറ്റൊരു പ്രവാസിയും പറഞ്ഞു. വിമാനത്താവളത്തിൽ വെച്ച് നാട്ടുകാരായ മറ്റ് ചിലരുമായി സംസാരിച്ചപ്പോൾ അവരുമൊക്കെ ഉള്ളി വാങ്ങി നാട്ടിൽ കൊണ്ട് പോകുന്നവരാണ്. ഉള്ളിക്ക് പുറമെ വെളുത്തുള്ളിയും ഉരുളക്കിഴങ്ങും ക്യാരറ്റുമൊക്കെ കൊണ്ടുപോയവരും അനുഭവം പങ്കുവെച്ചു. അതോടൊപ്പം തന്നെ പച്ചക്കറി കൊണ്ടുപോകുന്നതിന് വിമാനത്താവളങ്ങളിൽ നിന്നോ കസ്റ്റംസിൽ നിന്നോ മറ്റ് ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടില്ലെന്നും പ്രവാസികൾ വ്യക്തമാക്കുന്നുണ്ട്. എന്നാൽ, ആളുകൾ കൂടുതലായി ഇത്തരം സാധനങ്ങൾ കൊണ്ടുവരാൻ തുടങ്ങിയതോടെ അധികൃതർ പരിശോധന തുടങ്ങിയതായും ചിലരിൽ നിന്ന് പച്ചക്കറി പിടിച്ചെടുത്തതായും വിവരമുണ്ട്. സംസ്‍കരിക്കാത്ത ഭക്ഷ്യ വസ്‍തുക്കൾ കൊണ്ടു പോകുന്നതിന് നിയമപ്രകാരം ഫിലിപ്പൈൻസ് കാർഷിക വകുപ്പിന്റെ മുൻകൂർ ക്ലിയറൻസ് വേണമെന്ന് കാണിച്ച് അവിടുത്തെ കസ്റ്റംസ് അധികൃതർ പ്രത്യേക അറിയിപ്പ് നൽകിയിട്ടുമുണ്ട്. അതേസമയം, രണ്ട് ദിർഹത്തിന് ദുബൈയിലെ സൂപ്പർമാർക്കറ്റിൽ നിന്ന് ഉള്ളി വാങ്ങാം. എന്നാൽ ഫിലിപ്പൈൻസിൽ 600 പെസോ (40 ദിർഹം) ആണ് കിലോഗ്രാമിന്റെ വില. ഒരു കിലോഗ്രാം ബീഫിന് 380 മുതൽ 480 പെസോ വരെയും (25 മുതൽ 32 വരെ ദിർഹം) ഒരു കിലോ ചിക്കന് 180 മുതൽ 220 പെസോ വരെയും (12 മുതൽ 15 വരെ ദിർഹം) ആണ് ഫിലിപ്പൈൻസിലെ ചില്ലറ വിപണിയിലെ വില.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)