weather station തണുത്ത് വിറച്ച് കുവൈത്ത്; താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസ്
കുവൈത്ത് സിറ്റി : കുവൈത്തിൽ താപനില ഗണ്യമായി കുറഞ്ഞു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ weather station അന്തരീക്ഷ താപനില മൈനസ് 1 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി വിവരം. രാജ്യത്തെ വിദൂര മരുപ്രദേശങ്ങളായ ജല്‍ അൽ-ലയ, സാൽമി മുതലായ സ്ഥലങ്ങളിലാണ് താപനില വളരെ കുറവ് രേഖപ്പെടുത്തിയത്. കാലവസ്ഥ നിരീക്ഷണ കേന്ദ്രമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ അറിയിച്ചത്. അതേസമയം, ചില പ്രദേശങ്ങളിൽ അന്തരീക്ഷ താപനില രേഖപ്പെടുത്തുന്ന ഉപകരണങ്ങൾ പ്രവർത്തിക്കാത്തതിനാൽ കൃത്യമായ താപനില രേഖപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്നും വിവരമുണ്ട്. ഇതേതുടർന്ന്, കാലാവസ്ഥ പ്രവചന സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനും കാലാവസ്ഥ നിരീക്ഷണ സ്റ്റേഷനുകൾ പരിപാലിക്കുന്നതിനും ആവശ്യമായ തുക ബജറ്റിൽ ഉൾകൊള്ളിക്കേണ്ടതിന്റെ ആവശ്യകതയുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇത്തരത്തിൽ മികച്ച കാലാവസ്ഥ പ്രവചന സംവിധാനങ്ങൾ ഉണ്ടെങ്കിൽ രാജ്യത്തെ എല്ലാ പ്രദേശങ്ങളിലെയും കാലാവസ്ഥാ പ്രതിഭാസങ്ങൾ കൃത്യതയോടെ നിരീക്ഷിക്കാൻ കഴിയുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)