Posted By user Posted On

cowin vaccine കൊവിഡ് പ്രതിരോധം ഊർജ്ജിതം; കുവൈത്തിൽ നാലാം ബൂസ്റ്റർ ഡോസിന്റെ വിതരണം ഉടൻ

കുവൈത്ത് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ദിവസം പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയിരുന്നു cowin vaccine. ഇതോടെ രാജ്യം വീണ്ടും വലിയ രീതിയിലുള്ള കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി നാലാം ബൂസ്റ്റർ ഡോസിന്റെ വിതരണം ഉടൻ തന്നെ ആരംഭിക്കും. കുവൈത്ത് ആരോ​ഗ്യ മന്ത്രാലയം ഇതിനായി തയ്യാറെടുക്കുന്നതായാണ് വിവരം. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ ഇവയുടെ വിതരണം ആരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഇതിനായി മോഡേർണ വാക്സിൻ ഉടൻ തന്നെ രാജ്യത്ത് ഇറക്കുമതി ചെയ്യും. പ്രായമായവർ, വിട്ടുമാറാത്ത രോഗികൾ മുതലായ ഉയർന്ന അപകട സാധ്യത വിഭാഗത്തിൽ ഉൾപ്പെട്ടവർക്കാണ് വാക്സിൻ വിതരണത്തിൽ മുൻഗണന നൽകുന്നത്. ആദ്യ ഘട്ടത്തിൽ തന്നെ ആരോഗ്യ പ്രവർത്തകർ, പ്രതിരോധ ശക്തി കുറഞ്ഞവർ എന്നിവർക്കും വാക്സീൻ നൽകാൻ ആണ് ശ്രമം. അതോടൊപ്പം തന്നെ, വലിയ രീതിയിൽ പടർന്ന് പിടിക്കുന്ന പുതിയ വകഭേദം രാജ്യത്ത് കണ്ടെത്തിയ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ദ്രുത​ഗതിയിലാണ് നടക്കുന്നത്. ഇതേ തുടർന്ന്, നേരത്തെ അടച്ചു പൂട്ടിയ കുത്തി വെപ്പ് കേന്ദ്രങ്ങൾ വീണ്ടും സജ്ജീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് മന്ത്രാലയം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *