കുവൈത്ത് സിറ്റി: കുവൈത്തിൽ ഈജിപ്തുകാരുടെ സേവനങ്ങൾ അവസാനിപ്പിക്കുന്നു എന്ന തരത്തിലുള്ള giza pyramids വാർത്ത അടുത്തിടെ പരന്നിരുന്നു. ഇപ്പോളിതാ, ഈ വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഈജിപ്ഷ്യൻ മാനവശേഷി മന്ത്രി ഹസൻ ഷെഹാത. ഗൾഫ് രാജ്യങ്ങൾ ഈജിപ്തുകാർക്ക് യാതൊരു വിലക്കും ഏർപ്പെടുത്തിയിട്ടില്ലെന്നും, ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കുവൈത്തുമായി നയതന്ത്രതലത്തിലും അല്ലാതെയും മികച്ച സൗഹൃദ ബന്ധമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തേ തൊഴിലാളികൾക്ക് മിനിമം ശമ്പളം നിശ്ചയിക്കുന്നത് സംബന്ധിച്ച് ഈജിപ്ഷ്യൻ എംബസി നിശ്ചയിച്ച നിബന്ധനകളെ തുടർന്ന് താൽക്കാലികമായി തൊഴിലാളികൾക്ക് വർക്ക് വിസ നൽകുന്നത് കുവൈത്ത് നിർത്തിവെച്ചിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. നിലവിൽ രാജ്യത്ത് കഴിയുന്ന ഈജിപ്തുകാർക്ക് പുറത്തേക്ക് പോകുന്നതിനോ തിരിച്ചുവരുന്നതിനോ തടസ്സങ്ങൾ ഇല്ല. ഇന്ത്യക്കാർ കഴിഞ്ഞാൽ കുവൈത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിദേശി സമൂഹമാണ് ഈജിപ്തുകാർ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX