cheapo air കേരളത്തിലെ പ്രധാന വിമാനത്താവളത്തിൽ ആറ് മാസത്തേക്ക് പകൽ സമയം റൺവേ അടയ്ക്കും; വിമാന സമയം മാറും
കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ആറ് മാസത്തേക്ക് പകൽ സമയം റൺവേ അടയ്ക്കും. cheapo air ജനുവരി 15 മുതലാണ് റൺവേ അടയ്ക്കുന്നത്. റൺവേ ബലപ്പെടുത്തലിന്റെ ഭാഗമായിട്ടാണ് നടപടി. ഇതോടെ ആറ് മാസത്തേക്ക് സർവീസുകൾ പുനക്രമീകരിക്കാൻ തീരുമാനിച്ചിരിക്കുകയാണ് അധികൃതർ. രാവിലെ 10 മണി മുതൽ വൈകീട്ട് 6 മണി വരെയാണ് റൺവേ അടച്ചിടുക. ഈ പശ്ചാത്തലത്തിലാണ് പകൽ സമയങ്ങളിലെ ഷെഡ്യൂളുകൾ പുനക്രമീകരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ ഈ സമയത്ത് ഓരോ ആഭ്യന്തര, അന്താരാഷ്ട്ര സർവീസുകൾ മാത്രമാണുള്ളത്. 10.50ന് കരിപ്പൂരിൽ നിന്ന് പുറപ്പെടുന്ന എയർ ഇന്ത്യ ഡൽഹി സർവീസിന്റെ സമയം മാറ്റിയിട്ടുണ്ട്. ആഴ്ചയിൽ ആറ് ദിവസമാണ് ഈ സർവീസുള്ളത്. ജനുവരി 14 മുതൽ ശനി, തിങ്കൾ, ബുധൻ ദിവസങ്ങളിൽ 9.30നും ഞായർ, ചൊവ്വ ദിവസങ്ങളിൽ 8.55നുമാകും ഈ വിമാനം കരിപ്പൂരിൽ നിന്ന് പുറപ്പെടുക. സലാം എയറിന്റെ സലാല സർവീസിനും സമയ മാറ്റമുണ്ട്. 4.40ന് സലാലയിൽ നിന്ന് പുറപ്പെട്ട് 10.15ന് കരിപ്പൂരിലെത്തേണ്ട വിമാനം ജനുവരി 17 മുതൽ 2.35നാകും പുറപ്പെടുക. ഈ വിമാനം 8.10ന് കരിപ്പൂരിലെത്തി 8.55ന് മടങ്ങും. പുനക്രമീകരണം സംബന്ധിച്ച വിവരങ്ങൾക്കായി യാത്രക്കാർ അതാത് എയർലൈൻസുമായി ബന്ധപ്പെടണമെന്ന് കരിപ്പൂർ ഡയറക്ടർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)