
big ticket log inമലയാളി അടക്കം മൂന്ന് പ്രവാസികളുടെ ജീവിതത്തിൽ ഭാഗ്യം കൊണ്ടുവന്ന് ബിഗ് ടിക്കറ്റ്; നേടിയത് വമ്പൻ സമ്മാനം
അബുദാബി: ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി അടക്കം മൂന്ന് പ്രവാസികളുടെ ജീവിതത്തിൽ പുതിയ പ്രകാശം big ticket log in. കഴിഞ്ഞയാഴ്ച നടന്ന അബുദാബി ബിഗ് ടിക്കറ്റ് 247-ാം സീരിസ് നറുക്കെടുപ്പിലാണ് മൂന്ന് പേർ സമ്മാനം സ്വന്തമാക്കിയത്. ബിഗ് ടിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയായ 3.5 കോടി ദിർഹം ഗ്രാന്റ് പ്രൈസ് ആണ് വിജയിക്ക് ലഭിച്ചത്. 10 ലക്ഷം ദിർഹമാണ് രണ്ടാം സമ്മാനം നേടിയയാൾക്ക് കിട്ടിയത്. തുടർന്നുള്ള മൂന്ന് വിജയികൾക്ക് ഒരു ലക്ഷം ദിർഹം വീതമാണ് സമ്മാനം. നിർഷാദ് നാസർ, അബ്‍ദുൽ ബുർഹാൻ,റോബിൻ കദ്‍യാൻ, എന്നിവരാണ് സമ്മാനർഹരായത്. ഇതിൽ കഴിഞ്ഞ പത്ത് വർഷമായി അബുദാബിയിൽ താമസിക്കുന്ന അബ്‍ദുൽ ബുർഹാൻ മലയാളിയാണ്. 13 സുഹൃത്തുക്കളുമായി ചേർന്ന് പണം സമാഹരിച്ച് കഴിഞ്ഞ എട്ട് വർഷമായി അദ്ദേഹം ബിഗ് ടിക്കറ്റെടുക്കുന്നുണ്ട്. ഇത്തവണ ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വൺ ഫ്രീ ആനുകൂല്യം ഉപയോഗപ്പെടുത്തി ഓൺലൈനായിട്ടാണ് ടിക്കറ്റ് സ്വന്തമാക്കിയത്. നിർഷാദ് നാസർ ഇന്ത്യൻ പ്രവാസിയാണ്. ഒൻപത് വർഷമായി ഖത്തറിൽ പ്രവാസിയായിരുന്ന അദ്ദേഹം നാല് മാസം മുമ്പാണ് ദുബൈയിലെത്തിയത്. ഡിസംബറിൽ ബിഗ് ടിക്കറ്റിന്റെ ബൈ ടു, ഗെറ്റ് വൺ ഫ്രീ ഓഫർ പ്രയോജനപ്പെടുത്തി രണ്ട് ടിക്കറ്റുകൾ ഒരുമിച്ചെടുത്തപ്പോൾ സൗജന്യമായി കിട്ടിയ മൂന്നാമത്തെ ടിക്കറ്റാണ് അദ്ദേഹത്തിന് ഭാഗ്യം കൊണ്ടുവന്നത്. നേരത്തെ വിജയിയായ ഒരാളുടെ ജീവിത കഥ മാധ്യമങ്ങളിൽ നിന്ന് അറിഞ്ഞതിന് പിന്നാലെ തന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമായ 20 പേരുമായി ചേർന്ന് അദ്ദേഹം എല്ലാ മാസവും ടിക്കറ്റെടുക്കുമായിരുന്നു. മൂന്നാമത്തെ വിജയിയായ റോബിൻ യുഎഇയിൽ സെയിൽസ്‍മാനായി ജോലി ചെയ്യുകയാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)