chemotherapy drugs മയക്ക്മരുന്ന് കടത്ത്; കുവൈത്തിൽ ഒരു വർഷത്തിനിടെ പിടിയിലായത് 3000 പേർ
കുവൈത്ത് സിറ്റി: മയക്കുമരുന്ന് കടത്ത്, കൈമാറ്റം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് 3,000 പേരെ chemotherapy drugs ഒരു വർഷത്തിനിടെ പിടികൂടിയതായി കുവൈത്ത് പൊലീസ്. അറസ്റ്റിലായവരിൽ 1,500 കുവൈത്തികളും 800 ബിദൂനികളും 300 ഈജിപ്ഷ്യൻ പ്രവാസികളും 400 പേർ മറ്റ് രാജ്യക്കാരുമാണ്. പ്രതികളിൽനിന്ന് 1,700 കിലോയോളം ഹാഷിഷ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് കൈവശം വെച്ചതിനെ തുടർന്ന് 860 ലേറെ വിദേശികളെ നാടുകടത്തിയതായും അധികൃതർ പറഞ്ഞു. മയക്കുമരുന്ന് കേസുകളിൽ പിടിക്കുന്ന പ്രതികൾക്ക് കഠിനശിക്ഷകളാണ് നൽകുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് കേസുകളിൽ വൻ വർധനയാണുള്ളതെന്ന് ലഹരി നിയന്ത്രണ വകുപ്പ് അറിയിച്ചു. മയക്കുമരുന്നിൻറെ അമിത ഉപയോഗം മൂലം കഴിഞ്ഞ വർഷം മാത്രം 144 പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇതിൽ ഭൂരിഭാഗവും സ്വദേശികളാണ്. മൊത്തം മയക്കുമരുന്ന് ഉപയോക്താക്കളിൽ 92 ശതമാനവും പുരുഷന്മാരാണ്.മയക്കുമരുന്ന് മാഫിയക്കെതിരെ ശക്തമായ നടപടികളുമായി ആഭ്യന്തര മന്ത്രാലയം രംഗത്തുണ്ട്. രാജ്യവ്യാപകമായി പരിശോധനകളും നടപടികളും നടന്നുവരുകയാണ്. ലഹരിമുക്ത ബോധവത്കരണ പരിപാടികളും സജീവമാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)