storm sounds മുന്നറിയിപ്പ്: കുവൈത്തിൽ ചൊവ്വാഴ്ച ഉച്ചവരെ മഴ തുടരും, ആലിപ്പഴ വീഴ്ചയ്ക്കും സാധ്യത
കുവൈത്തിൽ ചൊവ്വാഴ്ച ഉച്ചവരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയോടൊപ്പം storm sounds ഇടിമിന്നലും 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റു വീശുവാനും സാധ്യതയുണ്ട്. ഈ സമയങ്ങളിൽ ദൃശ്യപരത ഗണ്യമായി കുറയുവാൻ സാധ്യത ഉള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ കാലാവസ്ഥാ നിരീക്ഷകൻ അബ്ദുൽ അസീസ് അൽ ഖറാവി പറഞ്ഞു. മണിക്കൂറിൽ 50 കിലോമീറ്ററിലധികം വേഗതയിൽ വീശുന്ന കാറ്റിനൊപ്പം ആലിപ്പഴം വീഴാൻ സാധ്യതയുണ്ടെന്നും ചില പ്രദേശങ്ങളിൽ തിരശ്ചീന ദൃശ്യപരത കുറയുകയും 7 അടിയിൽ കൂടുതൽ കടൽ തിരമാലകൾ ഉയരുകയും ചെയ്യുമെന്നും അൽ ഖറാവി കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം കാലാവസ്ഥ ക്രമേണ മെച്ചപ്പെടുമെന്ന് അൽ ഖറാവി കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)