google careers കുവൈത്തിൽ പൊതുമേഖലയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തിൽ ഇടിവ്
കുവൈത്തിൽ പൊതുമേഖലയിൽ തൊഴിൽ ചെയ്യുന്ന പ്രവാസികളുടെ എണ്ണത്തിൽ വൻ കുറവുണ്ടായതായി റിപ്പോർട്ട്. സെൻട്രൽ അഡ്മിനിസ്‌ട്രേഷൻ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്ത് വിട്ട കണക്കനുസരിച്ച് 2022ൽ സർക്കാർ മേഖലയിലെ പ്രവാസി ജീവനക്കാരുടെ എണ്ണം 70 ശതമാനമായാണ് കുറഞ്ഞത്. സർക്കാർ മേഖലയിലെ 80 ശതമാനത്തിലധികം ജീവനക്കാരും കുവൈത്തികളാണ്. ആകെ 366,238 കുവൈത്തികളാണ് സർക്കാർ മേഖലയിലുള്ളത്. 2022ൽ 366238കുവൈറ്റികൾക്ക് ജോലി ലഭിച്ചപ്പോൾ 91,000 പ്രവാസികൾക്ക് മാത്രമേ ജോലിയുള്ളൂ. റിപ്പോർട്ട് പ്രകാരം 40 നും 44 നും ഇടയിൽ പ്രായമുള്ള ജീവനക്കാരാണ് സർക്കാർ മേഖലയിലെ മൊത്തം ജീവനക്കാരുടെ എണ്ണത്തിൽ മുന്നിൽ. സർക്കാർ മേഖലയിൽ ഈ പ്രായപരിധിയിലുള്ള 52,000 കുവൈത്തികളാണ് ജോലി ചെയ്യുന്നത്. ആരോഗ്യ മന്ത്രാലയത്തിലും വിദ്യാഭ്യാസ മന്ത്രാലയത്തിലുമാണ്സർക്കാർ മേഖലയിൽ ഏറ്റവും കൂടുതൽ പ്രവാസികൾ ഉണ്ടായിരുന്നത് . 2022ന്റെ ആദ്യ പകുതിയിൽ 1,553 പ്രവാസികൾ മാത്രമാണ് സർക്കാർ ഏജൻസികളിൽ തൊഴിലിനായി പുതിയതായി എത്തിയത്. കൊവിഡ് കാലത്ത് ഇത് വെറും 200 മാത്രമായി താഴ്ന്നിരുന്നു. 2020 ഒഴിച്ചുനിർത്തിയാൽ കഴിഞ്ഞ വർഷങ്ങളുടെ ആദ്യ പകുതിയിൽ ജോലിയിൽ പ്രവേശിച്ച പ്രവാസികളുടെ എണ്ണം 7,000 ആയിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)