sat test kuwait ചരിത്ര നിമിഷം; കുവൈത്ത് സാറ്റ്-1 ആദ്യ സിഗ്നലുകളെത്തി
കുവൈത്ത് സിറ്റി: രാജ്യത്തിന്റെ ആദ്യ ബഹിരാകാശ ഉപഗ്രഹമായ കുവൈത്ത് സാറ്റ്-1ൽനിന്ന് ആദ്യത്തെ സിഗ്നലുകൾ sat test kuwait എത്തിത്തുടങ്ങി. കുവൈത്ത് ഫൗണ്ടേഷൻ ഫോർ ദി അഡ്വാൻസ്മെന്റ് ഓഫ് സയൻസസ് (കെ.എഫ്.എ.എസ്) ഡയറക്ടർ ജനറൽ ഡോ. അൽഫാദൽ ട്വിറ്ററിലൂടെയാണ് ഈ സന്തോഷ വാർത്ത അറിയിച്ചത്. പൂർണ സിഗ്നലുകളുടെ വരവിന്റെ സ്ഥിരീകരണത്തിനായി കാത്തിരിക്കുകയാണെന്നും കൂടുതൽ സിഗ്നലുകൾ എത്തുന്നതോടെ വിക്ഷേപണ ശേഷം നിയുക്ത ഭ്രമണപഥത്തിലെത്തിയ ഉപഗ്രഹത്തിന്റെ പ്രവർത്തനം, വിവരങ്ങൾ കൈമാറുന്നതിലുള്ള കാര്യക്ഷമത എന്നിവയെല്ലാം വ്യക്തമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.യു.എസിലെ ഫ്ലോറിഡ കേപ് കനാവറൽ എയർഫോഴ്സ് ബേസിൽ നിന്ന് ചൊവ്വാഴ്ചയാണ് കുവൈത്ത് സാറ്റ്-1 വിക്ഷേപിച്ചത്. കുവൈത്ത് യൂനിവേഴ്സിറ്റിയിലെ (കെ.യു) സ്റ്റേഷനിൽ ലഭിക്കുന്ന സിഗ്നൽ ഉപയോഗിച്ചാണ് വിനിമയങ്ങൾ നടത്തുക. ഉപഗ്രഹത്തിലെ ഹൈ ഡെഫനിഷൻ കാമറ പ്രധാന വിവരങ്ങളും ചിത്രങ്ങളും പകർത്തും. രാജ്യത്തെ ജലാശയങ്ങളിലെ മലിനീകരണത്തിന്റെ തോത് വിശകലനം ചെയ്യുന്നതിന് ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുവൈത്തിന്റെ ബഹിരാകാശ കഴിവുകൾ കൂടുതൽ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളുടെ നാഴികക്കല്ലായാണ് കുവൈത്ത് സാറ്റ്-1നെ കാണുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)