Posted By user Posted On

primary കുവൈത്തിലെ ഇന്ത്യൻ സ്ക്കൂളിനെതിരെ ​ഗുരുതര സാമ്പത്തിക ക്രമക്കേട് ആരോപണം; പരാതിയുമായി രക്ഷിതാക്കൾ

കുവൈത്ത് സിറ്റി : കുവൈത്തിൽ ജിലീബിൽ പ്രവർത്തിക്കുന്ന സ്വകാര്യ ഇന്ത്യൻ വിദ്യാലയത്തിന് എതിരെ primary ഗുരുതരമായ സാമ്പത്തിക ക്രമക്കേട് ആരോപണവുമായി രക്ഷിതാക്കൾ. സ്കൂൾ കാർണിവൽ അനുബന്ധിച്ച് സ്‌കൂൾ അധികൃതർ വിദ്യാർത്ഥികൾ മുഖേനെ നടത്തിയ കുപ്പൺ പിരിവുമായി ബന്ധപ്പെട്ടാണ് സാമ്പത്തിക ക്രമക്കേട് ആരോപണം. ചെറിയ ക്ലാസുകളിലെ കുട്ടികൾക്ക് ഒരു ദിനാർ വിലയുള്ള 5 കൂപ്പണുകളും മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്ക് ഇതേ നിരക്കിലുള്ള 10 കൂപ്പണുകളും നിർബന്ധമായും വിറ്റഴിക്കാനാണ് സ്‌കൂൾ അധികൃതർ ചുമതലപ്പെടുത്തിയത്. ഭൂരിഭാഗം രക്ഷിതാക്കളും തങ്ങളുടെ കുഞ്ഞുങ്ങൾ കൂപ്പണുമായി തെരുവിൽ തെണ്ടുന്നതിനെതിരെ അമർഷം പ്രകടിപ്പിക്കുവെങ്കിലും ഇത് സംബന്ധിച്ച് ഒരാൾ മാത്രമാണ് വിദ്യാഭ്യാസ മന്ത്രാലയത്തിൽ പരാതി നൽകിയിരിക്കുന്നത്. പരാതി നൽകിയ വ്യക്തിയെ വിദ്യാഭ്യാസ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ബന്ധപ്പെടുകയും കൂടുതൽ വിശദാശംങ്ങൾ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. കൃത്യമായ നിയമ വ്യവസ്ഥകളോടെയാണ് കുവൈത്ത് സർക്കാർ സ്വകാര്യ സ്കൂളുകൾ നടത്താൻ അനുമതി നൽകുന്നത് എന്നും തെറ്റ് ചൂണ്ടിക്കാണിച്ചാൽ വിദ്യാലയ അധികൃതരിൽ നിന്നുള്ള പ്രതികാര നടപടികൾ ഭയപ്പെടെണ്ടതില്ലെന്നും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടേയും പ്രശ്നങ്ങൾക്കും പരാതികൾക്കും പരിഹാരം കാണാൻ വിദ്യാഭ്യാസവകുപ്പിൽ പ്രത്യേകവിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ട് എന്നുമാണ് മന്ത്രാലയ അധികൃതർ രക്ഷിതാവിനെ അറിയിച്ചത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *