online maths tution കുവൈത്തിലെ സ്വകാര്യ ട്യൂഷൻ അധ്യാപകർക്ക് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; നിയമം ലംഘിച്ചാൽ നടപടി
കുവൈത്ത് സിറ്റി; രാജ്യത്ത് ലൈസൻസില്ലാതെ സ്വകാര്യ ട്യൂഷനുകൾക്കായി പരസ്യം നൽകുന്ന നിരവധി online maths tution മാഗസിനുകൾക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ഇൻഫർമേഷൻ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ മേഖലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ പുരുഷ-വനിതാ അധ്യാപകരും സ്വകാര്യ ട്യൂഷൻ നൽകുന്നത് നിർത്താൻ ബാധ്യസ്ഥരാണെന്ന് മന്ത്രാലയം വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ, നിയമകാര്യ മേഖലകളെ പ്രതിനിധീകരിക്കുന്ന വിദ്യാഭ്യാസ മന്ത്രാലയം, വാർത്താ വിതരണ മന്ത്രാലയത്തിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇത്തരത്തിൽ സ്വകാര്യ ട്യൂഷൻ നൽകുന്ന അധ്യാപകർക്കെതിരെ നടപടിയെടുക്കുന്നതിനായി ഈ അധ്യാപകരുടെ ജോലി വിവരങ്ങളും അവരുടെ ജോലി കേന്ദ്രങ്ങളും അവരുടെ സിവിൽ കാർഡുകളുടെ പകർപ്പുകളും ബന്ധപ്പെട്ടവർക്ക് നൽകിയതായിട്ടാണ് വിവരം.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)