driving കുവൈത്തിൽ കഴിഞ്ഞ മാസം മാത്രം പിൻവലിച്ചത് 3000 പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ
കുവൈറ്റ് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ഒരു മാസം മാത്രം 3000 പ്രവാസികളുടെ ഡ്രൈവിങ് driving ലൈസൻസുകൾ പിൻവലിച്ചു. ഡ്രൈവിഗ് ലൈസൻസ് ലഭിക്കുന്നതിനു നിശ്ചയിച്ച തൊഴിൽ മാറുകയോ മറ്റു നിബന്ധനകൾ നഷ്‌ടപ്പെടുകയോ ചെയ്ത പ്രവാസികളുടെ ലൈസൻസുകളാണ് റദ്ദാക്കിയത്. ഇത്തരത്തിൽ ഡ്രൈവിംഗ് ലൈസൻസ് പിൻ വലിക്കപ്പെട്ട പ്രവാസികൾക്ക് സ്വന്തം പേരിൽ വാഹനം ഉണ്ടെങ്കിൽ വാഹനത്തിന്റെ രജിസ്ട്രേഷൻ പുതുക്കുവാൻ സാധിക്കില്ല. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ, മേജർ ജനറൽ യൂസഫ് അൽ-ഖദ്ദയാണ് ഇക്കാര്യം അറിയിച്ചത്. ഗതാഗത വകുപ്പും മാനവ ശേഷി പൊതു സമിതിയും ഏകോപ്പിച്ച് കൊണ്ട് നിയമലംഘകരെ കണ്ടെത്താനുള്ള ഈ പ്രക്രിയ തുടർന്ന് വരികയാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ കമ്പ്യൂട്ടറിൽ 2.3 ദശലക്ഷം ലൈസൻസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX
Comments (0)