Posted By user Posted On

boiler water heater കുവൈത്തിൽ ഹീറ്ററിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് പ്രവാസിക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി; കുവൈത്തിൽ ചാർക്കോൾ ഹീറ്ററിൽ നിന്ന് കാർബൺ മോണോക്‌സൈഡ് boiler water heater ശ്വസിച്ച് ഒരാൾ ശ്വാസം മുട്ടി മരിക്കുകയും മറ്റൊരാൾക്ക് ബോധം നഷ്ടപ്പെടുകയും ചെയ്‌തതായി കുവൈറ്റ് ഫയർഫോഴ്‌സ് അറിയിച്ചു. ഈജിപ്ഷ്യൻ സ്വദേശിയാണ് മരിച്ചത്. ആദ്യ സംഭവം അറിഞ്ഞ ഉടനെ കേന്ദ്ര കമാൻഡ് ഖൈറാനിൽ നിന്ന് ടീമുകളെ അയച്ചിരുന്നു. എന്നാൽ ടീം അവിടെ എത്തിയപ്പോൾ വാതിൽ അടഞ്ഞ് കിടക്കുന്നതായി കണ്ടെത്തുകയും വാതിൽ ബലം പ്രയോ​ഗിച്ച് തുറന്നപ്പോൾ അകത്ത് പ്രവാസി മരിച്ച് കിടക്കുന്നതായി കണ്ടെത്തുകയുമായിരുന്നു. ജബ്രിയയിലാണ് രണ്ടാമത്തെ സംഭവം നടന്നത്.ഇവിടെ ഹവല്ലി ഫയർ സ്ക്വാഡ് ഫിലിപ്പൈൻ ഗാർഹിക തൊഴിലാളിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. മഞ്ഞുകാലത്ത് കരി ഹീറ്ററുകൾ ഉണ്ടാക്കുന്ന സമയത്ത് ഉണ്ടാകു പുക ചില സമയങ്ങളിൽ അപകടകരമാണ്, പ്രത്യേകിച്ചും അടച്ച മുറിയിൽ ഉപയോഗിക്കുകയാണെങ്കിൽ ഇത് ജീവഹാനിക്ക് വരെ കാരണമാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
 https://chat.whatsapp.com/H5IvkkgTg0q0OVJGqsTFwX

Comments (0)

Leave a Reply

Your email address will not be published. Required fields are marked *